ര​ഹ്‌​ന

36ാമത് ദേശീയ ഗെയിംസ്; രഹ്‌ന കേരള ടീം ക്യാപ്റ്റൻ

കഴക്കൂട്ടം: ഗുജറാത്തിൽ നടക്കുന്ന 36ാമത് ദേശീയ ഗെയിംസിനുള്ള സോഫ്റ്റ്ബാൾ കേരള വനിത ടീമിനെ രഹ്‌ന (വയനാട്) നയിക്കും. അഞ്ജലി (മലപ്പുറം) ആണ് വൈസ് ക്യാപ്റ്റൻ.

സന ജിൻസിയ കെ.കെ (മലപ്പുറം), റിന്റ ചെറിയാൻ, രേഷ്മ എൽ.ബി, ശ്രുതി എം.എസ്, അഭിലാഷ (വയനാട്), സ്റ്റെഫി സജി (പത്തനംതിട്ട), ശരണ്യ കെ.സി, അനീഷ ഷാജി (എറണാകുളം) അഷിത ഹരി, അലീന അജയ് (കോട്ടയം), പ്രവിത വി (തിരുവനന്തപുരം), ഗോപിക നാരായണൻ (തൃശൂർ), അതുല്യ സി.കെ (കോഴിക്കോട്) അക്ഷയാ എൻ (പാലക്കാട്‌) എന്നിവരാണ് കേരള ടീം അംഗങ്ങൾ.

സുജിത് പ്രഭാകർ (തിരുവനന്തപുരം), കുഞ്ഞുമോൻ പി.ബി ( പത്തനംതിട്ട) എന്നിവരാണ് കോച്ചുമാർ‌, ദിൻഷാ കല്ലി (കണ്ണൂർ) മാനേജറുമാണ്.

സോഫ്റ്റ്ബാൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഐ.ജി ജി. സ്പർജൻകുമാർ ടീമിനെ പ്രഖ്യാപിച്ച് ജേഴ്സി കിറ്റുകൾ കൈമാറി. കേരള സ്പോർട്സ് കൗൺസിലംഗം കരമന ഹരി ടീം അംഗങ്ങൾക്കുള്ള സ്പോർട്സ് കൗൺസിൽ കിറ്റും നൽകി.

സോഫ്റ്റ്ബാൾ അസോസിയേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പ്രഫ. പി. മാത്യുവും ചെമ്പഴന്തി എസ്.എൻ. കോളജ് പ്രിൻസിപ്പൽ ഡോ. രാഖിയും കളിക്കാരുടെ ബൂട്ടുകളും വിതരണം ചെയ്തു. സോഫ്റ്റ്ബാൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ. ജോൺസൺ, ടീം കോച്ച് സുജിത് പ്രഭാകർ, എസ്. സാജൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള കേരള വനിത സോഫ്റ്റ്ബാൾ ടീം ഒക്ടോബർ മൂന്നിന് യാത്ര തിരിക്കും. ഒക്ടോബർ ഏഴ് മുതൽ 11 വരെയാണ് മത്സരങ്ങൾ.

Tags:    
News Summary - 36th National Games-Rahna Kerala team captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.