സംസ്ഥാന സ്‌കൂൾ കായികോത്സവം: 'മാധ്യമ'ത്തിന് സമഗ്ര കവറേജിനുള്ള പുരസ്കാരം

തിരുവനന്തപുരം: കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന 64-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്‍റെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമങ്ങളിൽ സമഗ്ര കവറേജിനുള്ള അവാർഡ് 'മാധ്യമം' നേടി. ബിജു ചന്ദ്രശേഖർ, അനിരു അശോകൻ, ബീന അനിത എന്നീ റിപ്പോർട്ടർമാരും പി.ബി. ബിജു, ബിമൽ തമ്പി, അനസ് മുഹമ്മദ് എന്നീ ഫോട്ടോഗ്രാഫർമാരുമടങ്ങിയ ടീമാണ് അവാർഡിനർഹരായത്.

മീഡിയ വണ്ണിലെ ഷിജോ കുര്യനാണ് മികച്ച ടി.വി റിപ്പോർട്ടർ. പ്രശസ്ത മാധ്യമ പ്രവർത്തകരും സ്‌പോർട്‌സ് നിരീക്ഷകരുമായ രവി മേനോൻ, വിനോദ്, ജോൺ സാമുവൽ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്.

മറ്റ് അവാർഡുകൾ:

1. മികച്ച പത്ര റിപ്പോർട്ടർ -അർഹമായ എൻട്രികൾ ഇല്ല.

2. മികച്ച വാർത്താചിത്രം -പി.പി. അഫ്താബ് (സുപ്രഭാതം )

3. മികച്ച ഛായാഗ്രഹണം -പ്രേം ശശി (മാതൃഭൂമി ടി.വി)

4. സമഗ്ര ദൃശ്യ കവറേജ് -ഏഷ്യാനെറ്റ് ന്യൂസ്

പുരസ്‌കാരങ്ങൾ കുന്നംകുളത്ത് നടക്കുന്ന കായികോത്സവത്തിന്‍റെ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.

Tags:    
News Summary - 64th kerala school sports fest media awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT