"Faster, Higher, Stronger" എന്ന ഒളിമ്പിക് മുദ്രാവാക്യം ഇനി മുതൽ "Faster, Higher, Stronger, Together" എന്നായി മാറും. കൊറോണ മഹാമാരി വരുത്തിവച്ച ദുരന്തത്തിൽ നിന്ന് കരകയറാൻ മനുഷ്യന്‍റെ ഒരുമ അനിവാര്യമെന്ന ചിന്തയിൽ നിന്നാണ് കാലോചിതമായ ഒരു മാറ്റം വേണ്ടിവന്നതെന്ന് ഒളിമ്പിക് സമിതി അധ്യക്ഷൻ ഡോ. തോമസ് ബഹ് അറിയിച്ചു
1900ൽ നടന്ന പാരീസിലെ രണ്ടാം ഒളിമ്പിക്സിലാണ് സിറ്റിയസ്... ആൾട്ടിയസ്.. ഫോർട്ടിയസ് എന്ന മുദ്രാവാക്യം അംഗീകരിക്കപ്പെട്ടത്. ആധുനിക ഒളിമ്പിക്സിന്‍റെ പിതാവ് കുബർട്ടിൻ പ്രഭുവിന്‍റേതായിരുന്നു ഇത് എന്ന് ഒരുപാടു കാലം വിശ്വസിക്കപ്പെട്ടിരുന്നു. എന്നാൽ, 1894 ൽ കുബർട്ടിൻ പ്രഭു പരിചയപ്പെട്ട ഹെൻറി ഡി. ഡോൺ എന്ന ഡോമിനിക്കൻ പാതിരിയിൽ നിന്നാണ് ഇതുവരെ ഒളിമ്പിക്സിന്‍റെ ചൈതന്യമായിരുന്ന ഈ മുദ്രാവാക്യം കായിക ലോകത്തിനു ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.