പരിക്കേറ്റ് നദാലും സ്വരെവും, ഫ്രെഞ്ച് ഓപ്പണ്‍ ഫൈനലിൽ ജയിക്കാൻ താൽപര്യമില്ലെന്ന് റാഫേല്‍ നദാല്‍

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ വിജയിക്കാൻ താൽപര്യമില്ലെന്ന് റാഫേല്‍ നദാല്‍. സെമി ഫൈനലിൽ രണ്ടാം സെറ്റിലെ ടൈബ്രേക്കറിനിടെ എതിരാളി അലക്സാണ്ടര്‍ സ്വരെവ് കാലിന് പരുക്കേറ്റ് പിന്‍മാറിയതോടെയാണ് നദാൽ ഫൈനലിലേക്കെത്തുന്നത്.

13 തവണ ഗ്രാന്‍സ്ലാം നേടിയ നദാലിന് റോളണ്ട് ഗാരോസില്‍ കാസ്പപർ റൂഡിനെതിരെയുള്ള ഈ ഫൈനൽ നിർണായകമാണെങ്കിലും ജയിക്കാൻ താൽപര്യമില്ലെന്ന് പ്രതികരിച്ചു.

"പരിക്കുകൾ മാനുഷികമാണ്. പെട്ടെന്ന് തന്നെ സ്വരെവിന് സുഖം പ്രാപിക്കട്ടെ. സെമി ഫൈനൽ ആവേശമേറിയ മത്സരമായിരുന്നു. സ്വരെവ് മുന്നേറി വരികയായിരുന്നു. അദ്ദേഹത്തിന് ഗ്രാന്‍സ്ലാം എത്ര വലുതായിരുന്നെന്ന് എനിക്ക് മനസ്സിലാകും"- സെമി ഫൈനലിൽ നിന്നും പിന്മാറേണ്ടിവന്ന സ്വരെവിന്‍റെ വേദനയിൽ പങ്കുചേർന്നുകൊണ്ട് അദ്ദേഹം പറഞ്ഞു. പരിക്കേൽക്കുന്നത് വരെ 7-6, 6-6 എന്ന സ്കോർ നിലക്കാണ് പിന്നിലായിരുന്നു സ്വരെവ് കളിച്ചുവന്നിരുന്നത്.

റാഫേല്‍ നദാലിനും ഇടത് കാലിന് കാര്യമായ പരിക്കുകളുണ്ട്. ഏത് കളിയും തന്‍റെ കരിയറിലെ അവസാനത്തേതായി മാറിയേക്കാമെന്നും നദാൽ പറഞ്ഞു. 

Tags:    
News Summary - French Open: Rafael Nadal Would Prefer To Lose Final And Get New Foot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT