ജിദ്ദ: ഗൾഫ് മാധ്യമം 'സോക്കർ കാർണിവെൽ 2022' എന്ന പേരിൽ ജിദ്ദയിൽ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 15, 16 ദിവസങ്ങളിൽ ഖാലിദ് ബിൻ വലീദിലെ ഹിലാൽ ശാം സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലായിരിക്കും മത്സരങ്ങൾ. സെവൻസ് ഫോർമാറ്റിലും നോക്ക് ഔട്ട് അടിസ്ഥാനത്തിലും നടക്കുന്ന ടൂർണമെന്റിൽ സീനിയർ ഡിവിഷനിൽ 16 ടീമുകളും ജൂനിയർ ഡിവിഷനിൽ നാലു ടീമുകളുമാണ് മാറ്റുരക്കുക. 30 മിനുട്ടായിരിക്കും ഓരോ കളികൾക്കും നിശ്ചയിച്ച സമയം.
സീനിയർ ഡിവിഷൻ വിജയികൾക്ക് 3,001 റിയാൽ വിന്നേഴ്സ് പ്രൈസ് മണിയും കപ്പും റണ്ണേഴ്സിന് 1,501 റിയാലും കപ്പുമായിരിക്കും സമ്മാനങ്ങൾ. ജൂനിയർ ടീമുകൾക്ക് 1,501 റിയാൽ വിന്നേഴ്സ് പ്രൈസ് മണിയും കപ്പും റണ്ണേഴ്സിന് 751 റിയാൽ പ്രൈസ് മണിയും കപ്പും ലഭിക്കും. കൂടാതെ മികച്ച കളിക്കാർക്ക് വ്യക്തിഗത സമ്മാനങ്ങളും ഉണ്ടായിരിക്കും. ജിദ്ദയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന എ ഡിവിഷൻ മത്സരങ്ങളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 16 ടീമുകൾക്കായിരിക്കും അവസരം. ജൂനിയർ ടീമിൽ നാല് ടീമുകൾക്കുമാണ് അവസരം. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും 0559280320, 0553825662 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.