പി.വി. സിന്ധു, ലക്ഷ്യ സെൻ

സിന്ധുവിന് പിറകെ സ്വർണശോഭയിൽ ലക്ഷ്യയും... ബർമിങ്ഹാമിൽ ഇന്ത്യക്ക് 'ഗുഡ്മിന്‍റൺ'

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്‍റണിൽ പി.വി സിന്ധുവിന്‍റെ സ്വർണനേട്ടത്തിനു പിന്നാലെ യുവതാരം ലക്ഷ്യ സെന്നിലൂടെ ഇന്ത്യക്ക് വീണ്ടും സ്വർണം. ഫൈനലില്‍ മലേഷ്യയുടെ സെ യോങ് എന്‍ഗിയെ തകര്‍ത്താണ് ലക്ഷ്യ സെന്‍ ഒന്നാമതെത്തിയത്.

ആദ്യ ഗെയിം 19-21ന് നഷ്ടമായ ശേഷമാണ് ശക്തമായ പോരാട്ടത്തിലൂടെ ലക്ഷ്യ സെൻ സ്വർണ നേട്ടത്തിലെത്തിയത്. രണ്ടാം ഗെയിമിൽ ഒരു ഘട്ടത്തിൽ 8-9ന് പിന്നിലായിരുന്നു. എന്നാൽ, ശേഷം 13 പോയിന്‍റുകൾ തുടർച്ചയായി നേടി 21-9ന് ഗെയിം നേടി. മൂന്നാം ഗെയിം 21-16നും സ്വന്തമാക്കി ജേതാവാകുകയായിരുന്നു. 


വനിത വിഭാഗത്തിൽ പി.വി. സിന്ധു സ്വർണം നേടി മണിക്കൂറിനകമാണ് ലക്ഷ്യ സെന്നിലൂടെ ബാഡ്മിന്‍റണിൽ രണ്ടാം സ്വർണം നേടിയത്. ഫൈനലിൽ കനേഡിയൻ താരം മിഷേൽ ലിയെ ആണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള രണ്ട് സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ 21–15, 21–13. 


Tags:    
News Summary - Lakshya Sen wins badminton Gold after stunning fightback in final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT