ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ ബോക്സിങ് ഇതിഹാസ താരം മേരി കോമും പുരുഷ ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിങ്ങും കൊടിയേന്തും. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനാണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്.
ആഗസ്റ്റ് എട്ടിന് നടക്കുന്ന സമാപന ചടങ്ങിൽ റെസ്ലിങ് താരം ബജ്റങ് പൂനിയ കൊടിയേന്തും. 126 അത്ലറ്റ്സും 75 ഒഫീഷ്യലുമടങ്ങുന്ന സംഘമാണ് ജപ്പാനിലേക്ക് പറക്കുന്നതെന്ന് ഐ.ഒ.എ പ്രസിഡൻറ് നരീന്ദ്രർ ബത്ര പറഞ്ഞു. 85 ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ മത്സരിക്കുന്നത്.
ഒമ്പതു മലയാളികളാണ് ഇന്ത്യൻ ഒളിമ്പിക്സ് സംഘത്തിൽ ഇടംപിടിച്ചത്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ലോക കായികമേള കോവിഡ് കാരണമാണ് ഈ വർഷത്തേക്ക് മാറ്റിയത്. ഈ മാസം 23നാണ് ഒളിമ്പിക്സിന് തിരിതെളിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.