ന്യൂഡൽഹി: ഒളിമ്പിക്സ് അത്ലറ്റിക്സിൽ രാജ്യത്തിനായി ആദ്യ മെഡൽ സമ്മാനിച്ച നീരജ് ചോപ്രയും സംഘവും ഇന്ത്യയിലെത്തി. ടോക്യോയിൽനിന്നുള്ള വിമാനത്തിൽ ഡൽഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇന്ത്യൻ സംഘെത്ത സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ സന്ദീപ് പ്രധാൻ, അഖിലേന്ത്യ അത്ലറ്റിക്സ് ഫെഡറേഷൻ പ്രസിഡൻറ് അദില്ലെ സുമരിവാല എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
വിമാനത്താവളത്തിനകത്തും പുറത്തും തിങ്ങിനിറഞ്ഞ ജനക്കൂട്ടം ആർപ്പുവിളികളോടെയാണ് നീരജിനെയും കൂട്ടരെയും സ്വീകരിച്ചത്. ദേശീയപതാകയേന്തിയും അഭിനന്ദന പ്ലക്കാർഡുകളുയർത്തിയും ആരാധകർ ആഹ്ലാദാരവം മുഴക്കി. താരങ്ങളുടെ അടുത്തെത്തി സെൽഫിക്കായി തിരക്കുകൂട്ടുകകൂടി ചെയ്തതോടെ കോവിഡ് പ്രോട്ടോകോളൊക്കെ കാറ്റിൽപറന്നു.
നീരജിനെ കൂടാതെ മറ്റു മെഡൽ ജേതാക്കളായ ബജ്റങ് പൂനിയ, രവികുമാർ ദാഹിയ, ലവ്ലീൻ ബോർഗോഹെയ്ൻ, മലയാളി താരം പി.ആർ. ശ്രീജേഷ് തുടങ്ങിയവരും മലയാളി അത്ലറ്റുകളായ മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, കെ.ടി. ഇർഫാൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. മെഡൽ സമ്മാനച്ചടങ്ങിന് 48 മണിക്കൂറിനകം ടോക്യോ വിടണമെന്ന കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇന്ത്യയുടെ മറ്റു മെഡൽ ജേതാക്കളായ മീരാബായ് ചാനു, പി.വി. സിന്ധു തുടങ്ങിയവർ നേരത്തേ ഇന്ത്യയിലേക്കു മടങ്ങിയിരുന്നു.
Neeraj Chopra, Other Medallists, Athletes Return Home To Huge Celebrations120 അത്ലറ്റുകളടങ്ങിയ 228 അംഗ സംഘമാണ് ഒളിമ്പിക്സിനായി ടോക്യോയിലേക്കു പോയത്. ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവുമടക്കം ഏഴു മെഡലുകളുമായി ഒളിമ്പിക്സിെൻറ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്തവണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.