കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ട് സ്വർണം, ഒരു വെങ്കലം

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ. ബോക്സിങ്ങിലാണ് ഇന്ന് ഇന്ത്യ സ്വർണം നേടിയത്. പുരുഷൻമാരുടെ ബോക്സിങ്ങിൽ ഇന്ത്യയുടെ അമിത് പംഗൽ സ്വർണം നേടി. 51 കിലോ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ കിയാരൻ മക്ഡൊണാൾഡിനെയാണ് 5-0ത്തിന് അമിത് വീഴ്ത്തിയത്.

വനിതകളുടെ 48 കിലോ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ഡെമി ​​ജേഡിനെ 5-0 ത്തിനാണ് നീതു തോൽപിച്ചത്.

വനിത ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടി. വെങ്കലത്തിനായുള്ള പോരാട്ടത്തിൽ ന്യൂസിലാൻഡിനെയാണ് ഇന്ത്യ തോൽപിച്ചത്. ഷൂട്ടൂട്ടിലായിരുന്നു ഇന്ത്യൻ വനിതകൾ വിജയം നേടിയത്.

ബാഡ്മിന്റൺ വനിത സിംഗിൾസിൽ പി.വി സിന്ധു മെഡലുറപ്പിച്ചു. സെമിയിൽ സിംഗപ്പൂരിന്റെ ജിയ മിന്നി​നെ തോൽപിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. സ്കോർ: 21-19, 21-17.

ട്രിപ്പിൾ ജമ്പിൽ സ്വർണപ്രതീക്ഷയുമായി എൽദോസ് പോൾ മത്സരിക്കുന്നുണ്ട്. അവസാന റൗണ്ട് മത്സരം പുരോഗമിക്കുകയാണ്. 

Tags:    
News Summary - Nitu Ghanghas And Amit Panghal Give India Two Boxing Golds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.