ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 10 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി. ഗെയിംസിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ വനിത താരം നടത്തത്തിൽ മെഡൽ നേടുന്നത്. ഗെയിംസിലെ ഇന്ത്യയുടെ മൂന്നാം അത്‌ലറ്റിക്‌സ് മെഡലാണിത്.
43 മിനിറ്റും 38 സെക്കന്‍ഡുമെടുത്താണ് പ്രിയങ്ക 10 കിലോമീറ്റർ പൂര്‍ത്തിയാക്കിയത്. പ്രിയങ്കയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ആസ്ട്രേലിയയുടെ ജെമീമ മോണ്‍ടാങ് (42.34) സ്വർണം നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോർഡും താരം സ്വന്തമാക്കി. കെനിയയുടെ എമിലി വാമൂസി എന്‍ഗിക്കാണ് വെങ്കലം.
ഇന്ത്യയുടെ തന്നെ ഭാവന ജാട്ട് എട്ടാമതായി ഫിനിഷ് ചെയ്തു. ഹർമീന്ദർ സിങ്ങാണ് കോമൺവെൽത്ത് ഗെയിംസ് നടത്തത്തിൽ ആദ്യമായി മെഡൽ നേടിയ ഇന്ത്യൻ താരം. 2010 ന്യൂഡൽഹി ഗെയിംസിൽ 20 കിലോമീറ്റർ നടത്തത്തിൽ വെങ്കലമാണ് താരം സ്വന്തമാക്കിയത്.
ആദ്യ നാല് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ പ്രിയങ്ക എതിരാളികളേക്കാള്‍ ഏറെ മുന്നിലായിരുന്നു. താരം സ്വര്‍ണം നേടുമെന്നുതന്നെയാണ് കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായി മത്സരത്തിന്റെ അവസാനം ആസ്‌ട്രേലിയന്‍ താരം മുന്നിലെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.