മസ്കത്ത്: 2030ലെ ഏഷ്യൻ ഗെയിംസിന് ഖത്തർ തലസ്ഥാനമായ ദോഹ ആതിഥേയത്വം വഹിക്കും. മസ്കത്തിൽ നടന്ന ഒളിമ്പിക് കൗൺസിൽ ജനറൽ കൗൺസിൽ യോഗത്തിെൻറ ഭാഗമായി നടന്ന വോെട്ടടുപ്പിലാണ് ദോഹക്ക് നറുക്ക് വീണത്. വോെട്ടടുപ്പിൽ രണ്ടാമതായ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് 2034ലെ ഗെയിംസിെൻറ ആതിഥേയരാകും. ഖത്തറും സൗദിയും മാത്രമാണ് ആതിഥേയത്വ പദവി പ്രതീക്ഷിച്ച് അവസാന റൗണ്ടിലുണ്ടായിരുന്ന രാജ്യങ്ങൾ.
മസ്കത്തിൽ ചൊവ്വാഴ്ചയാണ് ജനറൽ കൗൺസിൽ യോഗം ആരംഭിച്ചത്. ബുധനാഴ്ചയായിരുന്നു വോെട്ടടുപ്പ്. 26 ദേശീയ ദേശീയ ഒളിമ്പിക്ക് കമ്മിറ്റികളുടെ പ്രതിനിധികളാണ് കൗൺസിൽ യോഗത്തിലും വോെട്ടടുപ്പിലും പെങ്കടുക്കാൻ മസ്കത്തിലെത്തിയത്. ഇവർ ബാലറ്റ് മുഖേനയും 19 രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ഒാൺലൈനിലുമാണ് വോെട്ടടുപ്പിൽ പെങ്കടുത്തത്.
ഇത് രണ്ടാം തവണയാണ് ദോഹ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ പോകുന്നത്. 2006ലെ ഏഷ്യൻ ഗെയിംസ് ദോഹയിലായിരുന്നു. 2022ലെ ലോകകപ്പ് ഫുട്ബാളിന് പിന്നാലെ 2030ലെയും 2034ലെയും ഏഷ്യൻ ഗെയിംസുകളും അറേബ്യൻ ഉപ ഭൂഖണ്ഡത്തിലായിരിക്കുമെന്നത് കായിക പ്രേമികളെ ആഹ്ലാദത്തിലാഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.