നെയ്റോബി: അണ്ടർ-20 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഷൈലി സിങ് പെൺകുട്ടികളുടെ ലോങ്ജംപിൽ മികച്ച പ്രകടനവുമായി ഫൈനലിൽ കടന്നു. യോഗ്യത റൗണ്ടിൽ ഏറ്റവും മികച്ച ചാട്ടവുമായാണ് 17കാരിയായ ഷൈലി ഫൈനലിലേക്ക് മുന്നേറിയത്. ഞായറാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 6.55നാണ് ഫൈനൽ.
അഞ്ജു ബോബി ജോർജിെൻറ ബംഗളൂരു അക്കാദമിയിലെ താരവും ബോബി ജോർജിെൻറ ശിഷ്യയുമാണ് ഷൈലി. 6.40 മീറ്റർ ചാടിയാണ് ഷൈലി ഫൈനലിൽ കടന്നത്. സ്വീഡെൻറ മജ അസ്കാഗ് (6.39 മീ.), ബ്രസീലിെൻറ ലിസാൻഡ്ര (6.36 മീ.), ജമൈക്കയുടെ ഷാൻറി ഫോർമാൻ (6.27 മീ.), യുക്രെയ്െൻറ മരിയ ഹൊറിലോവ (6.24 മീ.) എന്നിവരാണ് ഫൈനലിൽ ഷൈലിയുടെ പ്രധാന പ്രതിയോഗികൾ. ഇവരെല്ലാം സീസണിൽ 6.40 മീറ്റർ പിന്നിട്ടിട്ടുള്ളവരാണ്.
ജൂണിൽ അന്തർ സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുേമ്പാൾ മറികടന്ന 6.48 മീറ്ററാണ് ഷൈലിയുടെ മികച്ച ദൂരം. അണ്ടർ-20 ദേശീയ റെക്കോഡുകാരിയായ ഷൈലി അണ്ടർ-18 ലോക രണ്ടാം നമ്പർ താരവുമാണ്.
പെൺകുട്ടികളുടെ 100 മീ. ഹർഡ്ൽസിൽ ഇന്ത്യയുടെ നന്ദിനി അഗസാര സെമിയിൽ കടന്നു. ഹീറ്റ്സിൽ നാലാമതായിരുന്നു നന്ദിനിയുടെ ഫിനിഷിങ്. അതേസമയം, ആൺകുട്ടികളുടെ 110 മീ. ഹർഡ്ൽസിൽ തേജസ് ഷിർസെ, 200 മീ. ഓട്ടത്തിൽ ഷൺമുഖ ശ്രീനിവാസ്, പെൺകുട്ടികളുടെ 1500 മീ. ഓട്ടത്തിൽ പൂജ എന്നിവർ ഹീറ്റ്സിൽ പുറത്തായി.
4x400 മിക്സഡ് റിലേയിലെ വെങ്കല നേട്ടവുമായി മെഡൽ പട്ടികയിൽ 20ാം സ്ഥാനത്താണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.