അ​ഹ്മ​ദാ​ബാ​ദി​ലെ സ​ബ​ർ​മ​തി പു​ഴ​ക്ക് കു​റു​കെ​യു​ള്ള അ​ട​ൽ ന​ട​പ്പാ​ലം ദേ​ശീ​യ ഗെ​യിം​സ് ഉ​ദ്ഘാ​ട​ന​ത്ത​ലേ​ന്ന്. തു​ഴ​ച്ചി​ൽ ഉ​ൾ​പ്പെ​ടെ മ​ത്സ​ര​ങ്ങ​ൾ ഇ​തി​ന് താ​ഴെ​യാ​ണ് ന​ട​ക്കു​ന്ന​ത്

ഉയരെ പറക്കാൻ താരങ്ങളിറങ്ങി

36 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളെയും സൈനിക സംഘത്തെയും പ്രതിനിധാനംചെയ്ത് ഏഴായിരത്തിലധികം താരങ്ങൾ കായികക്കരുത്ത് തെളിയിക്കാനിറങ്ങുന്ന 36ാമത് ദേശീയ ഗെയിംസിന് വ്യാഴാഴ്ച ഔപചാരിക തുടക്കമാവും. 36 ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങൾ ഒരാഴ്ച മുമ്പുതന്നെ ആരംഭിച്ചിട്ടുണ്ട്.

ഉദ്ഘാടനപ്പിറ്റേന്ന് ട്രാക്കും ഫീൽഡും ഉണരുന്നതോടെ ഗുജറാത്തിലെ ആറു നഗരങ്ങൾ ഗെയിംസ് തിരക്കിലമരും. മൊട്ടേരയിൽ സർദാർ വല്ലഭഭായി പട്ടേൽ സ്പോർട്സ് കോൺക്ലേവിന്റെ ഭാഗമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ഗെയിംസ് ഉദ്ഘാടനം നിർവഹിക്കും.


ദേ​ശീ​യ ഗെ​യിം​സ് ഭാ​ഗ്യ​ചി​ഹ്ന​മാ​യ സാ​വ​ജി​നൊ​പ്പം കേ​ര​ള അ​ത്ല​റ്റു​ക​ൾ

ഇതാദ്യമായാണ് ഗുജറാത്ത് ദേശീയ ഗെയിംസിന് ആതിഥ്യമരുളുന്നത്. നവരാത്രി ആഘോഷങ്ങളുടെ തിരക്കിലമർന്ന അഹ്മദാബാദ് നഗരത്തിലേക്ക് ഗെയിംസ് കൂടിയെത്തുകയാണ്. ഉദ്ഘാടനം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു സംസ്ഥാന സർക്കാറും ഗെയിംസ് സംഘാടകരും.

പരിശീലകരും സപ്പോർട്ടിങ് സ്റ്റാഫുമടക്കം 12,000ത്തിലധികം പേർ അണിനിരക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കായികമാമാങ്കം രണ്ടാഴ്ചക്കാലം അഹ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട്, ഭാവ്നഗർ, ഗാന്ധിനഗർ എന്നിവിടങ്ങളിലെ വിവിധ വേദികളിലാണ് നടക്കുന്നത്.

പ്രാർഥനയോടെ കേരളം

കേരളത്തിന്റെ ആദ്യ അത്‍ലറ്റിക്സ് സംഘം ബുധനാഴ്ച രാവിലെ അഹ്മദാബാദിലിറങ്ങി. ഗാന്ധിനഗർ ഐ.ഐ.ടി സിന്തറ്റിക് ട്രാക്കിലാണ് അത്‍ലറ്റിക് മത്സരങ്ങൾ. 34 (22 വനിത, 12 പുരുഷ) താരങ്ങളാണ് ആദ്യ സംഘത്തിലുള്ളത്. ഇവർ വൈകീട്ട് ഐ.ഐ.ടി ഗ്രൗണ്ടിൽ പരിശീലനം നടത്തി.

കേരളം ഏറ്റവും കൂടുതൽ മെഡൽ പ്രതീക്ഷിക്കുന്നത് അത്‍ലറ്റിക്സിലാണ്. നിരവധി മലയാളി താരങ്ങൾ മത്സരിക്കുന്നുണ്ടെങ്കിലും പലരും സർവിസസ് ജഴ്സിയിലാണ് ഇറങ്ങുന്നത്. സി. വിനയചന്ദ്രൻ നയിക്കുന്ന പരിശീലകസംഘത്തിൽ പി.പി. പോൾ, ഗോപാലകൃഷ്ണൻ, വിവേക്, അനൂപ്, പിന്റോ എന്നിവരുമുണ്ട്. ഇന്ന് വൈകീട്ട് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപ് മെഡൽ ജേതാവ് എം. ശ്രീശങ്കർ കേരളത്തിന്റെ പതാകയേന്തും.

നെറ്റ്ബാളിലും റഗ്ബിയിലും കേരളത്തെ 'ഇടിച്ചിട്ടു'

ഭാവ്നഗർ/അഹ്മദാബാദ്: പുരുഷ നെറ്റ്ബാളിലും വനിത റഗ്ബിയിലും നിലവിലെ മെഡൽ ജേതാക്കളായ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. നെറ്റ്ബാൾ പൂൾ ബിയിലെ മൂന്നിൽ രണ്ടു കളികളും തോറ്റ് കേരളം പുറത്തായി. ഡൽഹിക്കെതിരായ നിർണായക മത്സരത്തിൽ 53-56നായിരുന്നു പരാജയം.

പൂൾ എയിൽനിന്ന് ഹരിയാന, ഗുജറാത്ത് ബി യിൽ നിന്ന് ഡൽഹി, തെലങ്കാന ടീമുകൾ സെമി ഫൈനലിൽ കടന്നു. തെലങ്കാനക്കെതിരായ രണ്ടാം മത്സരത്തിൽ പക്ഷപാതപരമായി പെരുമാറിയ റഫറിമാരെ ഡൽഹിക്കെതിരെയും നിലനിർത്തി കേരളത്തെ പുറത്താക്കുകയായിരുന്നുവെന്ന് ടീം മാനേജ്മെന്റ് കുറ്റപ്പെടുത്തി.

കളിയുടെ തുടക്കത്തിൽതന്നെ ക്യാപ്റ്റൻ ജോസ് മോനെ തലക്കിടിച്ചുവീഴ്ത്തുകയായിരുന്നു. തെലങ്കാനക്കെതിരെ കേരളത്തിന്റെ രണ്ടു താരങ്ങളെ പുറത്തിരുത്തിയ റഫറിമാർ പക്ഷേ ഡൽഹിക്കെതിരെ നടപടിയെടുത്തില്ല.

കേരളത്തിന്റെ മത്സരങ്ങൾ മാത്രം ലൈവ് സംപ്രേഷണം ചെയ്യാത്തതിനെതിരെ ശബ്ദമുയർത്തിയ കോച്ച് മേരിനെയും മാനേജർ നജുമുദ്ദീനെയും റെഡ് കാർഡ് കൊടുത്ത് മാറ്റിനിർത്തുകയും ചെയ്തു.ഇത് കണ്ട് കളി നിർത്തിവെച്ച കേരള താരങ്ങളെ ഡീബാർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും കളത്തിലിറക്കുകയായിരുന്നുവെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

അതേസമയം, റഗ്ബിയിൽ രാവിലെ നടന്ന ആദ്യ മത്സരത്തിൽ ഒഡിഷയോട് 0-64ന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയ കേരളത്തിന് ഉച്ചക്കുശേഷം ബംഗാളിനെതിരെയും കാര്യമായ പ്രകടനം കാഴ്ചവെക്കാനാവാതെ കീഴടങ്ങേണ്ടിവന്നു. ബംഗാൾ 25-7നാണ് ജയിച്ചത്. ചണ്ഡിഗഢിനെതിരെ ഒരു മത്സരം കൂടി ബാക്കിയുണ്ട്.

Tags:    
News Summary - Stars came to fly high-36th National Games will officially begin on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT