ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്പെൻഷൻ പിൻവലിച്ചു

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യു.എഫ്.ഐ) സസ്‌പെൻഷൻ യുനൈറ്റഡ് വേൾഡ് റസ്‌ലിങ് അസോസിയേഷൻ (യു.ഡബ്ല്യു.ഡബ്ല്യു) പിൻവലിച്ചു. യഥാസമയം ഫെഡറേഷനില്‍ തെരഞ്ഞെടുപ്പ് നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ആഗസ്റ്റ് 23ന് അംഗത്വം സസ്‌പെൻഡ് ചെയ്തത്.

ഈ വർഷം ജൂലൈ ഒന്നിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന നിബന്ധനയോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ സജീവ അത്‌ലറ്റുകളോ നാല് വർഷത്തിനുള്ളിൽ വിരമിച്ചവരോ ആയിരിക്കണം. അത്‌ലറ്റുകൾക്ക് മാത്രമേ വോട്ടവകാശം നൽകാൻ പാടുള്ളൂ. പ്രതിഷേധിച്ചവർ ഉൾപ്പെടെ എല്ലാ താരങ്ങളെയും വിവേചനം കൂടാതെ മത്സരത്തിന് പരിഗണിക്കണം. ഇത് ഗുസ്തി ഫെഡറേഷൻ രേഖാമൂലം എഴുതി നൽകണമെന്നും റസ്‌ലിങ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - UWW lifts Wrestling Federation of India’s suspension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT