‘ഇതും കാവിവത്കരിച്ചോ?’; കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കിറ്റിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ പോര്

കൊച്ചി: ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് അവതരിപ്പിച്ച മൂന്നാം കിറ്റിനെയും ലോഗോയിലെ പുതിയ നിറത്തിനെയും ചൊല്ലി സമൂഹ മാധ്യമങ്ങളിൽ പോര്. മഞ്ഞയിലും നീലയിലുമുള്ള കൊമ്പന് പകരം ഓറഞ്ച് പശ്ചാത്തലത്തിൽ വെള്ള നിറത്തിൽ അവതരിപ്പിച്ചതാണ് ആരാധകരുടെ രൂക്ഷ വിമർശനത്തിനിടയാക്കിയത്. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ലോഗോ മാറ്റിയതോടെ നിരവധി കമന്റുകളാണ് വരുന്നത്. കാവിയണിഞ്ഞ് സംഘിയായോ എന്നാണ് പലരുടെയും ചോദ്യം.

‘ആ മഞ്ഞയും നീലയും ലോഗോ കളഞ്ഞ് നിലവാരം കളയല്ലേ, കൊമ്പൻ എല്ലാം ഇഷ്ട്ടം ആണ് ഈ കോണാത്തിലെ കളർ മാത്രം അങ്ങ് പിടിക്കുന്നില്ല’ എന്നാണ് ഒരു ആരാധകന്റെ പ്രതികരണം. ഈ കളർ ഒഴിവാക്കുന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന് എപ്പോഴും നല്ലതെന്ന ഉപദേശവുമുണ്ട്. നടിയുടെ നിക്കറിന്റെ നിറംകണ്ട് കുരുപൊട്ടിയവർ ഇവിടെ ആ നിറത്തിനോട് വല്ലാത്ത സ്നേഹം കാണിക്കുന്നുണ്ടല്ലോ എന്നും കമന്റുണ്ട്. ഇനിമുതൽ ബ്ലാസ്റ്റേഴ്‌സിന് സംഘം കാവലുണ്ട് എന്നും ഇതിലും ചാണകം തെറിപ്പിച്ചോ എന്നും ഇതും കാവിവത്കരിച്ചോ എന്നുമുള്ള രീതികളിലും പ്രതികരണമുണ്ട്.

‘ഒരു ക്ലബിന്റെ ഐഡന്റിറ്റി എന്ന് പറയുന്നത് അതിന്റെ പേരും ലോഗോയും തീം കളറുമാണ്. മഞ്ഞയും നീലയുമാണ് KBFCയുടെ തീം കളർ. അതാണ് അതിന്റെ ഐഡന്റിറ്റി. നിലവിൽ വളരെ നിലവാരമുള്ളതും ആകർഷകമായതുമായ നീല പ്രതലത്തിൽ മഞ്ഞ കൊമ്പനെ സൂചിപ്പിക്കുന്ന ലോഗോ മാറ്റിയിട്ട് അതിനേക്കാളോ അതിന്റെ അത്രയോ ഒട്ടും മനോഹരമോ ആകർഷകമോ അല്ലാത്ത ഒന്നിലേക്ക് മാറ്റി നിലവാരം കളയല്ലേ’ എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

അതേസമയം, നിറം മാറ്റത്തെ വിമർശിക്കുന്ന കമന്റുകൾക്കെതിരെയും ചില ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ‘കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു കളർ ചേഞ്ചിങ്ങിൽ പോലും പ്രത്യേക അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ആളുകൾ ഇവിടെയുണ്ട് എന്നതാണ് മലയാളിയുടെ സ്വന്തം കേരളത്തിന്റെ പ്രത്യേകത, അഥവാ ഗതികേട്’ എന്നാണ് വിമർശനങ്ങൾക്കെതിരെ വന്ന കമന്റുകളിലൊന്ന്. കളർ മാത്രം നോക്കി നമ്മൾ പരസ്പരം പോരടിക്കരുതെന്നും രാഷ്ട്രീയം അതിന്റെ വഴിക്ക് പോകട്ടെയെന്നും കളർ നോക്കി രാഷ്ട്രീയം ഇവിടെ വേണ്ടെന്നും പറയുന്നവരുമുണ്ട്. മൂന്നാം കിറ്റുമായി കളിക്കുന്ന ദിവസം പ്രൊഫൈൽ പിക്ചർ മാറ്റുന്നത് സാധാരണമാണെന്ന് ചൂണ്ടിക്കാണിച്ചും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

Full View

നിറം മാറ്റത്തിന് കാരണമെന്ത്?

ടീമിന്റെ ഇത്തവണത്തെ എവേ ജഴ്സി വെള്ളയും ഓറഞ്ചും നിറത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ടീമിന്റെ ലോ​ഗോയും മാറ്റിയതെന്നാണ് സൂചന. ഗു​വാ​ഹ​ത്തിയിൽ സീ​സ​ണി​ലെ ആ​ദ്യ എ​വേ മാ​ച്ചി​നാണ് ​നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ബ്ലാസ്റ്റേഴ്സ് ഇന്നി​റ​ങ്ങു​ന്നത്. മത്സരത്തിൽ പുതിയ ജഴ്സിയണിഞ്ഞാവും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. ഗു​വാ​ഹ​ത്തി ഇ​ന്ദി​ര ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി 7.30നാ​ണ് മ​ത്സ​രം. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് സീ​സ​ണി​ൽ ര​ണ്ടു മ​ത്സ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ഇ​രു ടീ​മു​ക​ൾ​ക്കും ഓ​രോ ജ‍യ​വും തോ​ൽ​വി​യു​മാ​ണു​ള്ള​ത്.

Tags:    
News Summary - Fight on social media over the new kit of Kerala Blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.