അവിടെ തോറ്റാലെന്താ, പെണ്ണുങ്ങൾ ജയിച്ചില്ലെ! വനിത ചാമ്പ്യൻസ്​ ലീഗിൽ വമ്പൻ ജയവുമായി ബാഴ്​സലോണ

മ​ഡ്രിഡ്​: ബാഴ്​സലോണ പുരുഷ ടീം തോൽവിയിൽ നിന്ന്​ തോൽവിയിലേക്ക്​ കുതിക്കുകയാണ്​. മെസ്സി പടിയിറങ്ങിയതോടെ ടീമിന്​ എടുത്തുപറയാൻ മിന്നും ഗോളുകളോ ജയങ്ങളോയില്ല. എന്നാൽ, അതിനിടക്ക്​ വനിത ടീമിന്‍റെ കുതിപ്പ്​ കണ്ട്​ ആശ്വസിക്കുകയാണ്​ ആരാധകർ. കോമാന്‍റെ പുരുഷ ടീം പറയിപ്പിക്കു​േമ്പാൾ, പുതിയ സീസണിൽ വൻ കുതിപ്പാണ്​ ബാഴ്​സലോണ വനിത ടീം.

കഴിഞ്ഞ ദിവസം വനിത ചാമ്പ്യൻസ്​ ലീഗിൽ വൻ ജയത്തോടെയാണ്​ നിലവിലെ ചാമ്പ്യന്മാരായ ബാഴ്​സലോണ തുടങ്ങിയത്​. ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ കരുത്തരായ ആഴ്​സനലിനെ 4-1നാണ്​ ബാഴ്​സ തകർത്തത്​.


വിജയത്തുടക്കത്തോടെ ഈ സീസണിലും കപ്പടിക്കാമെന്നാണ്​ ജോനാതൻ ജിറാൽഡ്​സ്​ പരിശീലിപ്പിക്കുന്ന ടീമിന്‍റെ കണക്കുകൂട്ടൽ. വനിത ഡിവിഷൻ ലീഗിൽ അഞ്ചിൽ അഞ്ചും ജയിച്ച്​ ബാഴ്​സ തന്നെയാണ്​ മുന്നിൽ.

പുരുഷ ടീം ലാലിഗയിൽ 12 പോയന്‍റുമായി ഒമ്പതാം സ്​ഥാനത്താണ്​. ഏഴു മത്സരങ്ങളിൽ മൂന്നും തോറ്റു. ചാമ്പ്യൻസ്​ ലീഗിലാവാ​ട്ടെ കളിച്ച രണ്ടു കളിയും തോറ്റു. ഏതായാലും പുരുഷന്മാർക്ക്​ കഴിയാത്തത്​ വനിതകൾക്ക്​ കഴിയ​ട്ടെ എന്നാണ്​ ആരാധകർക്ക്​ പറയാനുള്ളത്​.


Tags:    
News Summary - Barcelona 4-1 Arsenal: Clinical Catalans put down statement of intent by THRASHING Jonas Eidevall's Gunners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.