എല്ലാ ടിക്കറ്റിനും 250; ക്രിസ്മസ് ഓഫറുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ഡിസംബർ 26ന് നടക്കുന്ന ഹോം മത്സരത്തിനുള്ള പ്രത്യേക ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ഒഡിഷ എഫ്‌.സിക്കെതിരെ നടക്കുന്ന മത്സരത്തിന് എല്ലാ സ്റ്റാന്‍ഡുകള്‍ക്കും 250 രൂപ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക്.

ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനമായാണ് ഈ പരിമിതകാല ഓഫര്‍ പ്രഖ്യാപിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌.സി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. നിലവില്‍ 299, 399, 499, 899 എന്നീ നിരക്കുകളില്‍ വില്‍ക്കുന്ന ടിക്കറ്റുകളാണ് പ്രത്യേക ഇളവില്‍ 250 രൂപക്ക് നല്‍കുന്നത്. വി.ഐ.പി, വി.വി.ഐ.പി ഹോസ്പിറ്റാലിറ്റി ടിക്കറ്റുകള്‍ക്ക് ഇളവ് ബാധകമായിരിക്കില്ല.

Tags:    
News Summary - 250 for every ticket; Kerala Blasters with Christmas offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.