ഈ വർഷത്തെ ഫിഫ ബെസ്റ്റ് അവാർഡ് ദാനചടങ്ങിന് സാക്ഷികളായി മൂന്ന് മലയാളികൾ. കോവിഡ് പശ്ചാത്തലത്തിൽ വെർച്വലായി നടത്തിയ പരിപാടിയിലാണ് മൂന്ന് മലയാളി ഫുട്ബാൾ ആരാധകർക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചത്.
സുബീഷ് സി. വാസുദേവൻ, ജാമി കെ. വലിയമണ്ണിൽ, നവീൻ ജെയിംസ് എന്നീ മലയാളി കാൽപന്ത് ആരാധകരാണ് ഫാൻവാളിൽ ഇടം നേടിയത്.
വെർച്ച്വൽ ഫാൻ വാളിലൂടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 180ഓളം ഫുട്ബാൾ പ്രേമികൾക്കാണ് ഈ ചടങ്ങിൽ പങ്കെടുക്കാൻ ഫിഫ അവസരമൊരുക്കിയത്. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കളി കമ്പക്കാരെ കോർത്തിണക്കാൻ ഫിഫ ഒരുക്കിയ ഫിഫ ഫാൻ മൂവ്മെൻറിലെ അംഗങ്ങളാണിവർ.
നിലവിൽ 80 രാജ്യങ്ങളിൽ നിന്നായി 1000ത്തിൽ അധികം ഫാൻ മെംബേർസ് അഥവാ ഫാൻ അംബാസിഡർമാർ ഫിഫ ഫാൻ മൂവ്മെൻറിൽ അംഗങ്ങളാണ്. കാൽപന്ത് കളിയുമായി ബന്ധപ്പെട്ട് തുറന്ന ചർച്ചകൾക്ക് വേദിയൊരുക്കുന്ന ഇൗ കൂട്ടായ്മക്ക് 2017ലാണ് തുടക്കമായത്.
ഫിഫയുടെ നിരവധി പ്രോഗ്രാമുകളിൽ ഇതിനോടകം ഫാൻ മൂവ്മെൻറ് അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്. ഫിഫയുടെ എല്ലാ വേദികളിലും തെരഞ്ഞെടുത്ത അംഗങ്ങൾക്കാണ് പങ്കെടുക്കാൻ നറുക്ക് വീഴുക. കഴിഞ്ഞ വർഷത്തെ അവാർഡ്ദാന ചടങ്ങിലും അണ്ടർ 17 വനിതാ ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിെൻറ ഭാഗമായി നടന്ന ചടങ്ങിലും ഇവർ സജീവ പങ്കാളികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.