കോഴിക്കോട്: ഏപ്രിൽ ഏഴു മുതൽ ഒമ്പതുവരെ ഇറ്റലിയിൽ നടക്കുന്ന ടോർനെയോ ഡെല്ലാപേസ് അണ്ടർ 13 ഫുട്ബാൾ ടൂർണമെന്റിൽ എ.സി മിലാൻ അക്കാദമി കേരളയുടെ ടീം പങ്കെടുക്കും. 30ഓളം രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധാനംചെയ്താണ് മത്സരിക്കുന്നതെന്ന് മിലൻ അക്കാദമി കേരള ഭാരവാഹികൾ അറിയിച്ചു. എ.സി മിലാന്റെ ആസ്ഥാനവും മ്യൂസിയവും സന്ദർശിക്കുന്നതിനു പുറമേ എ.സി മിലാനും നാപോളിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരം കാണാനുള്ള അവസരവും ലഭിക്കും.
അന്താരാഷ്ട്ര നിലവാരമുള്ള കളിക്കാരെ ഉണ്ടാക്കിയെടുക്കാനാരംഭിച്ച അക്കാദമി നിലവിൽ കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് പ്രവർത്തിക്കുന്നത്. എ.സി മിലാൻ അക്കാദമി കേരള ടെക്‌നിക്കൽ ഡയറക്ടർ ആൽബർട്ടോ ലക്കണ്ടേല, എം.പി. സുഫൈൽ ഗഫൂർ, മിലൻ ബൈജു, നാസർ മണക്കാടൻ, എം.പി. ജസീൽ ഗഫൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.