ലാലിഗയിൽ അപ്രതീക്ഷ തോൽവി ഏറ്റുവാങ്ങി ബാഴ്സലോണ. റയൽ സോസിസാഡാണ് ഹാൻസി ഫ്ലിക്കിന്‍റ് കീഴിൽ മികച്ച ഫോമിൽ കളിക്കുന്ന ബാഴ്സലോണയെ തകർത്തത്. ഏകപക്ഷീയമായ ഒരു ഗോളിനാണ റയൽ സോസിഡാഡിന്‍റെ വിജയം. ബാഴ്സലോണയുടെ സീസണിലെ തന്നെ മോശം പ്രകടനങ്ങളിലൊന്നാണ് മത്സരത്തിൽ കണ്ടത്.
33ാം മിനിറ്റിൽ ഷെറാൾഡോ ബെക്കറാണ് സോസിഡാഡിന്‍റെ വിജയ ഗോൾ നേടിയത്. പരിക്ക് മൂലം പുറത്തായ ലമിൻ യമാലിന്‍റെ അഭാവം ബാഴ്സയുടെ മുന്നേറ്റ നിരയെ ബാധിച്ചിരുന്നു. അദ്ദേഹത്തിന് പകരമെത്തിയ ഫെർമിൻ ലോപസ് മോശം പ്രകടനമാണ് കാഴ്ചവെച്ചത്. റഫീന്യക്ക് കുറച്ചുനാളായി കാഴ്ചവെക്കുന്ന മികച്ച പ്രകടനം പുറത്തെടുക്കാനും സാധിച്ചില്ല. സീസണിലെ രണ്ടാം ലീഗ് തോൽവിയാണ് ബാഴ്സ നേരിട്ടത്.
റോബർട്ട് ലെവൻഡോസ്കി അടിച്ച ഗോൾ സെമി ഓട്ടോമാറ്റഡ് മെഷീൻ ഓഫ്സൈഡ് വിളിച്ചതാണ് മത്സരത്തിൽ ചർച്ചയായത്. 13ാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് ലഭിച്ച പന്താണ് അദ്ദേഹം ഗോളാക്കി മാറ്റിയത്. എന്നാൽ അത് ഓഫ്സൈഡ് വിളിക്കുകയായിരുന്നു. പക്ഷെ ചിത്രത്തിൽ അത് ടെക്നോളജിയിൽ വന്ന അപാകത വന്നതാണെന്ന് തെളിയുന്നതായിരുന്നു. തോറ്റെങ്കിലും ലീഗിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് ബാഴ്സലോണ. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ ആറ് പോയിന്‍റാണ് ബാഴ്സക്ക് കൂടുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.