ലണ്ടൻ: 20 തവണ ഇംഗ്ലീഷ് ചാമ്പ്യനെന്നതടക്കം വലിയ നേട്ടങ്ങളുടെ പോയകാല സ്മൃതികൾ വൈകിയാണെങ്കിലും തിരിച്ചുപിടിക്കാൻ ഒരുങ്ങുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഇനി റൂബൻ അമോറിം പരിശീലിപ്പിക്കും. പോർചുഗീസ് ക്ലബായ സ്പോർട്ടിങ് ലിസ്ബണിൽ അത്ഭുതങ്ങളുടെ തമ്പുരാനായി പേരെടുത്ത 39കാരൻ തിങ്കളാഴ്ച ചുമതലയേറ്റു.
വർഷങ്ങൾക്കിടെ കളിക്കാർക്കും പരിശീലകർക്കുമായി 100 കോടി ഡോളറിലേറെ ചെലവിട്ടിട്ടും ഗുണംപിടിക്കാതെ തോൽവിത്തുടർച്ചകളുടെ നാണക്കേടിൽ മുങ്ങിയ ടീമിനെ തിരിച്ചുപിടിക്കുകയെന്ന ശ്രമകരമായ ദൗത്യമാകും അമോറിമിനു മുന്നിൽ. മുൻ പോർചുഗീസ് താരമായ അമോറിം 2020ൽ ചുമതലയേറ്റ വർഷം ടീം പോർചുഗലിൽ ഫുട്ബാൾ കിരീടം ചൂടിയിരുന്നു. 2024ൽ വീണ്ടും സ്വന്തമാക്കിയതിനു ശേഷമാണ് ഇംഗ്ലീഷ് ലീഗിൽ ചുവടുവെക്കുന്നത്. 2013ൽ അലക്സ് ഫെർഗുസൺ വിരമിച്ച ശേഷം ആദ്യത്തെ സ്ഥിരം പരിശീലകനാണ് അമോറിം.
ഫെർഗുസണു കീഴിൽ രണ്ട് ചാമ്പ്യൻസ് ലീഗുകളടക്കം ടീം 28 കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു. ലൂയിസ് വാൻ ഗാൽ, മൊറീഞ്ഞോ, സോൾഷ്യർ, ടെൻ ഹാഗ് തുടങ്ങിയവരൊക്കെയും പരിശീലിപ്പിച്ചിട്ടും പിന്നീട് ടീം ഗുണം പിടിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.