അ​മോ​റിം വന്നു, നിസ്റ്റൽ റൂയി യുനൈറ്റഡിൽ നിന്ന് പുറത്ത്

ല​ണ്ട​ൻ: ഇടക്കാല മാനേജറായി നാല് മത്സരങ്ങൾ പൂർത്തിയാക്കിയ റൂഡ് വാൻ നിസ്റ്റർ റൂയി മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ടു. പോർചുഗലുകരാനായ റൂബൻ അമോറിം മുഖ്യപരിശീലക സ്ഥാനത്തേക്ക് എത്തിയതോടെയാണ് ഡച്ച് പരിശീലകനെ യുനൈറ്റഡ് കൈയൊഴിഞ്ഞത്. മാഞ്ചസ്റ്റർ യുനൈറ്റഡ് തന്നെയാണ് നിസ്റ്റൽ റൂയി ക്ലബ് വിടുന്ന വാർത്ത പുറത്തുവിട്ടത്.

തോ​ൽ​വി​ത്തു​ട​ർ​ച്ച​ക​ളു​ടെ നാ​ണ​ക്കേ​ടി​ൽ മു​ങ്ങി​യതിനെ തുടർന്നാണ് എറിക് ടെൻ ഹാഗിനെ മുഖ്യ പരിശീക സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത്. തുടർന്നാണ് സഹപരിശീലകനായിരുന്ന മുൻ ഡച്ച് സൂപ്പർ സ്ട്രൈക്കർ നിസ്റ്റൽ റൂയിയെ ഇടക്കാല പരിശീലകനായി നിയമിച്ചത്.

ടീമിനെ മൂന്ന് വിജയങ്ങളും ഒരു സമനിലയും നേടിക്കൊടുത്ത് ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും മുഖ്യപരിശീക സ്ഥാനത്തേക്ക് യുനൈറ്റഡ് സ്​​പോ​ർ​ട്ടി​ങ് ലി​സ്ബ​ണി​ൽ അ​ത്ഭു​ത​ങ്ങൾ തീർത്ത റൂ​ബ​ൻ ​അ​മോ​റിമിെനെ കൊണ്ടുവരികയായിരുന്നു. അമോറിമിന് കീഴിൽ സഹപരിശീലകനാകാനുള്ള ആഗ്രഹം നിസ്റ്റൽ റൂയി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പോർച്ചുഗീസ് മാനേജർ റൂബൻ അമോറിമിന് ദീർഘകാലമായി സ്ഥാപിതമായ കോച്ചിങ് ടീം ഉള്ളതിനാൽ നിസ്റ്റൽ റൂയി ഉൾപ്പെടുത്താനാകില്ലെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.

2012ൽ കളംവിട്ട നിസ്റ്റൽ റൂയി 2021 ലാണ് ഡച്ച് ഫുട്ബാൾ ക്ലബായ ജോങ് പി.എസ്.വിയുടെ പരിശീലകനായി ചുമതലയേൽക്കുന്നത്. 2022-23 കാലഘടത്തിൽ പി.എസ്.വി ഐന്തോവനെ പരിശീലിപ്പിച്ച റൂയി 2024ലാണ് സഹപരിലീശലകനായി യുനൈറ്റഡിലെത്തുന്നത്.  

റൂഡ് വാൻ നിസ്റ്റർ റൂയിയും ഞ്ചസ്റ്റർ യുനൈറ്റഡിന്റെ പുതിയ പരിശീലകൻ ബൻ അമോറിമും 

വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ക​ളി​ക്കാ​ർ​ക്കും പ​രി​ശീ​ല​ക​ർ​ക്കു​മാ​യി 100 കോ​ടി ഡോ​ള​റി​ലേ​റെ ചെ​ല​വി​ട്ടി​ട്ടും ഗു​ണം​പി​ടി​ക്കാ​തെ തോ​ൽ​വി​ത്തു​ട​ർ​ച്ച​ക​ളു​ടെ നാ​ണ​ക്കേ​ടി​ൽ മു​ങ്ങി​യ ടീ​മി​നെ തി​രി​ച്ചു​പി​ടി​ക്കു​ക​യെ​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​കും അ​മോ​റി​മി​നു മു​ന്നി​ൽ. മു​ൻ പോ​ർ​ചു​ഗീ​സ് താ​ര​മാ​യ അ​മോ​റിം 2020ൽ ​ചു​മ​ത​ല​യേ​റ്റ വ​ർ​ഷം ടീം ​പോ​ർ​ചു​ഗ​ലി​ൽ ഫു​ട്ബാ​ൾ കി​രീ​ടം ചൂ​ടി​യി​രു​ന്നു. 2024ൽ ​വീ​ണ്ടും സ്വ​ന്ത​മാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് ഇം​ഗ്ലീ​ഷ് ലീ​ഗി​ൽ ചു​വ​ടു​വെ​ക്കു​ന്ന​ത്. 2013ൽ ​അ​ല​ക്സ് ഫെ​ർ​ഗു​സ​ൺ വി​ര​മി​ച്ച ശേ​ഷം ആ​ദ്യ​ത്തെ സ്ഥി​രം പ​രി​ശീ​ല​ക​നാ​ണ് അ​മോ​റിം.

ഫെ​ർ​ഗു​സ​ണു കീ​ഴി​ൽ ര​ണ്ട് ചാ​മ്പ്യ​ൻ​സ് ലീ​ഗു​ക​ള​ട​ക്കം ടീം 28 ​കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ലൂ​യി​സ് വാ​ൻ ഗാ​ൽ, മൊ​റീ​ഞ്ഞോ, സോ​ൾ​ഷ്യ​ർ, ടെ​ൻ ഹാ​ഗ് തു​ട​ങ്ങി​യ​വ​രൊ​ക്കെ​യും പ​രി​ശീ​ലി​പ്പി​ച്ചി​ട്ടും പി​ന്നീ​ട് ടീം ​ഗു​ണം പി​ടി​ച്ചി​ട്ടി​ല്ല.

Tags:    
News Summary - Ruud van Nistelrooy leaves Manchester United as Rúben Amorim checks in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.