ദോഹ: അറബ് ഫുട്ബാൾ ആരാധകർക്കിടയിലെ സെലിബ്രിറ്റി ഫുട്ബാൾ റിപ്പോർട്ടറാണ് ബീൻ സ്പോർട്സിന്റെയും, അൽ കാസ് ടി.വിയുടെയും പ്രതിനിധിയായ അഷ്റഫ് ബിൻ അയാദ്. ബാഴ്സലോണയുടെയും സ്പാനിഷ് ലീഗ് ഫുട്ബാൾ ലീഗുകളിലെയും വിദഗ്ധൻ. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലിരുന്ന് ഇന്ത്യ- ആസ്ട്രേലിയ മത്സരം വീക്ഷിക്കുമ്പോൾ സുനിൽ ഛേത്രി ഇപ്പോഴും കളിക്കുന്നുവോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
2011 ഏഷ്യൻ കപ്പിൽ ഛേത്രിയുടെ മത്സരവും, ഇന്ത്യ ആസ്ട്രേലിയയോട് 4-0ത്തിന് തോറ്റതിന്റെ ഓർമകളും പങ്കുവെച്ചു. കളി തുടങ്ങി, 20 മിനിറ്റിനുള്ളിൽ അഷ്റഫ് ബിൻ അയാദ് തന്റെ അഭിപ്രായവും പറഞ്ഞു. ഇരുതലമൂർച്ചയുള്ള ആസ്ട്രേലിയൻ ആക്രമണത്തെ പ്രതിരോധിച്ച ഇന്ത്യൻ ചെറുത്തുനിൽപ്പിനെ അദ്ദേഹം പ്രശംസിച്ചു. മറുപടിയില്ലാത്ത നാല് ഗോളിന് ഇന്ത്യ തോൽക്കുമെന്ന പ്രവചനങ്ങളെല്ലാം തെറ്റിക്കുന്നതായി ടീമിന്റെ പ്രതിരോധ ഗെയിമെന്ന് അദ്ദേഹം വിലയിരുത്തുന്നു.
ഇന്ത്യ നന്നായി പ്രതിരോധിച്ചുവെന്നാണ് അഷ്റഫ് ബിൻ അയാദിന്റെ സഹപ്രവർത്തകനായ അബ്ദുൽ ലതീഫ് അൽ അസീസിയുടെ വിലയിരുത്തൽ. ആസ്ട്രേലിയ-ഇന്ത്യ മത്സരഫലം ഇന്ത്യയുടെ പ്രതിരോധത്തിന്റെ മികവ് കൂടിയാണ് അദ്ദേഹം പറയുന്നു. കിരീട പ്രതീക്ഷയുള്ള ആസ്ട്രേലിയ ജയിച്ചെങ്കിലും, കളി നിരാശപ്പെടുത്തിയെന്ന് അബ്ദുൽ ലത്തീഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.