ആഫ്രിക്കൻ നേഷൻസ് കപ്പ് 2022: മികച്ച താരമായി മാനെ; മെൻഡിക്ക് ഗോൾകീപ്പർ പട്ടം

2022 ലെ ആഫ്രിക്കൻ നേഷൻസ് കപ്പിലെ (ആഫ്കോൺ) മികച്ച താരമായി സെനഗലിന്റെ സാദിയോ മാനെ. മെൻഡി ആണ് ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ. ടോപ്പ് സ്‌കോറർ സ്ഥാനം കാമറൂൺ ക്യാപ്റ്റൻ വിൻസെന്റ് അബൂബക്കർ സ്വന്തമാക്കി. ഈജിപ്തിന് എതിരായ പെനാൽട്ടി ഷൂട്ടൗട്ടിൽ ഗോൾ ലക്ഷ്യം കണ്ട മാനെ ടൂർണമെന്റിൽ ഉടനീളം അതുഗ്രൻ പ്രകടനമാണ് കാഴ്ചവെച്ചത്.

ടൂർണമെന്റിൽ 3 ഗോളുകളും 2 അസിസ്റ്റുകളും ആണ് ലിവർപൂൾ താരം നേടിയത്. ആഫ്രിക്കൻ നേഷൻസ് ലീഗിൽ കഴിഞ്ഞ രണ്ടു ടൂർണമെന്റുകളിൽ സെനഗൽ നേടിയ 14 ഗോളിൽ 9 എണ്ണത്തിലും പങ്കുവഹിച്ചത് മാനെയായിരുന്നു.

ചെൽസിയുടെ എഡാർഡ് മെൻഡി ആണ് ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ. ടൂർണമെന്റിൽ വെറും രണ്ട് ഗോളുകൾ മാത്രം ആണ് ചാമ്പ്യൻസ് ലീഗ് ജേതാവ് കൂടിയായ മെൻഡി വഴങ്ങിയത്.


ടൂർണമെന്റിൽ ആതിഥേയരായ കാമറൂണിന് വേണ്ടി എട്ട് ഗോളുകൾ നേടിയ വിൻസെന്റ് അബൂബക്കർ ആണ് ടോപ്പ് സ്‌കോറർ. അബൂബക്കറിന്റെ ഗോളടി മികവിൽ സെമിഫൈനൽ വരെയെത്തിയ കാമറൂൺ ഈജ്പ്തിനോട് പെനാൽറ്റിയിൽ തോറ്റ് പുറത്തുപോവുകയായിരുന്നു. ആഫ്കോൺ മത്സര സമാപന വേളയിൽ കാമറൂൺ ക്യാപ്റ്റൻ വിൻസെന്റ് അബൂബക്കർ, സെനഗൽ താരങ്ങളായ സാഡിയോ മാനെ, എഡ്വാർഡ് മെൻഡി എന്നിവർ മികച്ച പ്രകടനങ്ങൾക്കുള്ള അവാർഡുകൾ ഏറ്റുവാങ്ങി.

Tags:    
News Summary - AFCON 2021: Mane, Aboubakar, Mendy win awards as Senegal beats Egypt 4-2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.