മ്യൂണിക്: വാർത്ത സമ്മേളനത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ കൊക്കക്കോള ബോട്ടിൽ മാറ്റിവെച്ചതിന്‍റെ അലയൊലികൾ അടങ്ങും മുേമ്പ സമാന പ്രവർത്തിയുമായി പോൾ പോഗ്ബയും രംഗത്ത്. ഇക്കുറി നീക്കിയത് മദ്യക്കുപ്പിയാണെന്ന് മാത്രം.ജർമനിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത ശേഷം വാർത്ത സമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു ഫ്രഞ്ച് സൂപ്പർ താരത്തിന്‍റെ പ്രവർത്തി.
മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച പോൾ പോഗ്ബ മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊക്കക്കോളക്കും വെള്ളക്കുപ്പിക്കും ഒപ്പമിരുന്ന മദ്യക്കുപ്പി മാറ്റിവെച്ചായിരുന്നു പോൾ പോഗ്ബ വാർത്ത സമ്മേളനത്തിൽ ഇരുന്നത്. ഇസ്ലാം മത വിശ്വാസിയായ പോഗ്ബ മദ്യബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിക്കാറില്ലെന്ന് തീരുമാനമെടുത്തിരുന്നു.
ഫ്രാൻസിന്‍റെ ലോകകപ്പ് ജേതാക്കളായ ടീമിൽ അംഗമായ പോഗ്ബ 2016ൽ റെക്കോർഡ് തുകക്ക് മാഞ്ചസ്റ്റർ യുനൈറ്റഡിൽ ചേർന്നിരുന്നു. ഗിനിയൻ വംശജനാണ്.
യുറോ കപ്പ് വാർത്തസമ്മേളനത്തിനിടെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണോൾഡോ പാനീയം എടുത്തു മാറ്റിയതിന് പിന്നാലെ കോർപ്പറേറ്റ് ഭീമൻ കൊക്ക കോളക്ക് കോടികളുടെ നഷ്ടമുണ്ടായിരുന്നു. കമ്പനിയുടെ ഓഹരി വില 1.6 ശതമാനമാണ് ഇടിഞ്ഞത്. കൊക്ക കോളയുടെ ആസ്തി 342 ബില്യൺ ഡോളറിൽ നിന്ന് 338 ബില്യൺ ഡോളറായി കുറഞ്ഞു. നാല് ബില്യൺ ഡോളറിെൻറ നഷ്ടമാണ് കമ്പനിക്കുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.