അത്ഭുത ഗോളുമായി അലാബ; പകരക്കാരനായി ഇറങ്ങി ആദ്യ ടച്ച് ഗോളിലേക്ക്; റയലിന് വിജയത്തുടക്കം (2-1)

മാഡ്രിഡ്: ലാ ലിഗയില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് വിജയത്തോടെ പുതിയ സീസണ് തുടക്കമിട്ടു. പകരക്കാരനായി ഗ്രൗണ്ടിലെത്തി ആദ്യ ടച്ചില്‍ തന്നെ ഫ്രീകിക്ക് മനോഹരമായി ലക്ഷ്യത്തിലെത്തിച്ച ഡേവിഡ് അലാബയാണ് റയലിന് വിജയം സമ്മാനിച്ചത്.

അല്‍മേരിയക്കെിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. ഒരു ഗോളിന് പിന്നില്‍നിന്ന ശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ ബെൽജിയം താരം ലാർജി റമസാനിയുടെ ഗോളിലൂടെ അൽമേരിയ ലീഡ് നേടി. ആദ്യപകുതിയിൽ ഗോൾ തിരിച്ചടിക്കാൻ റയൽ താരങ്ങൾ കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

61ാം മിനിറ്റില്‍ ലൂകാസ് വാസ്‌ക്വെസിന്റെ ഗോളില്‍ റയല്‍ ഒപ്പമെത്തി. സൂപ്പർതാരം കരിം ബെന്‍സേമയുടെ അസിസ്റ്റിലായിരുന്നു വാസ്‌ക്വെസിന്റെ ഗോള്‍. മത്സരത്തിന്‍റെ 75-ാം മിനിറ്റിലാണ് അലാബയുടെ അത്ഭുത ഗോള്‍ പിറക്കുന്നത്. ബോക്‌സിന് പുറത്തുനിന്നുള്ള അലാബയുടെ ഇടങ്കാലന്‍ ഷോട്ട് പോസ്റ്റിന്റെ വലത് മൂലയിലേക്ക്. ഗോൾകീപ്പർ നിസ്സഹായനായിരുന്നു.

പകരക്കാനായി ഗ്രൗണ്ടിലിറങ്ങി നിമിഷങ്ങൾക്കകമാണ് റയലിന് താരം വിജയ ഗോൾ സമ്മാനിച്ചത്. പുതിയ സീസൺ വിജയത്തോടെ തുടങ്ങാനായതിന്‍റെ സന്തോഷത്തിലാണ് കാർലോ ആഞ്ചലോട്ടിയും സംഘവും.

Tags:    
News Summary - Alaba rescues Real Madrid from opening-day scare at Almeria with free-kick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.