വനിതാ ടീമിന്​ കോവിഡ്: എ.എഫ്.സി ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ തുടർ മത്സരങ്ങൾ റദ്ദാക്കി

മുംബൈ: ടീമിലെ ഭൂരിപക്ഷം കളിക്കാർക്കും സപ്പോർട് സ്റ്റാഫിനും കോവിഡ് ബാധിച്ചതിനെ തുടർന്ന്​ എ.എഫ്.സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബാളിലെ ഇന്ത്യയുടെ തുടർ മത്സരങ്ങൾ റദ്ദാക്കി. ചൈനീസ് തായ്പേയിക്കെതിരെ മും​ൈബയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ രണ്ടാമത്തെ മത്സരത്തിൽ മതിയായ കളിക്കാരില്ലാതെ പോയതിനാൽ ഇന്ത്യക്ക് മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നിരുന്നു. എ.എഫ്.സി ചട്ടപ്രകാരം ആവശ്യത്തിന് താരങ്ങളില്ലാത്ത ടീം മത്സരത്തിൽ നിന്ന് പുറത്തായതായി കണക്കാക്കും. ഗോളിയുൾപ്പെടെ ചുരുങ്ങിയത് 13 കളിക്കാർ ഒരു ടീമിൽ ഉണ്ടാകണം.

ഇറാനെതിരായ ആദ്യ മത്സരത്തിന് മുമ്പ് നടത്തിയ കോവിഡ് ടെസ്റ്റിൽ രണ്ട് ഇന്ത്യൻ താരങ്ങൾക്ക് രോഗബാധ കണ്ടെത്തിയിരുന്നു. അവരെ പെട്ടെന്ന് തന്നെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും സമ്പർക്കം വഴി ടീമിലെ മറ്റംഗങ്ങൾക്കും കോവിഡ് പകരുകയായിരുന്നു. ചൈനയോടാണ് ഇന്ത്യയുടെ അടുത്ത മത്സരം. എന്നാൽ ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ മത്സരത്തിൽ ഇന്ത്യ തോറ്റതായി കണക്കാക്കും. ഇറാനുമായുള്ള മത്സരത്തിൽ ഇന്ത്യക്ക് സമനിലയായിരുന്നു.

Tags:    
News Summary - All India matches are cancelled, considered null and void: AFC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.