ലോക കാല്‍പ്പന്തുകളിക്കാരുടെ ആവേശമായ സ്പെയിന് ഫുട്ബാള്‍ ടീമിലെ മിഡ് ഫീല്‍ഡര്‍ ആന്ദ്രെ ഇനിയേസ്റ്റ ഇനി റാസല്‍ഖൈമയിലെ എമിറേറ്റ്സ് ക്ളബിന് സ്വന്തം. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്കൊപ്പം ഒമ്പത് ലീഗ് കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നേടിയിട്ടുള്ള സ്പാനിഷ് താരം റാസല്‍ഖൈമയിലെ അഡ്നോക് പ്രോ ലീഗ് ടീം എമിറേറ്റ്സ് ക്ളബിനൊപ്പം ചേരുമ്പോള്‍ റാസല്‍ഖൈമയിലെ ഫുട്ബാള്‍ പ്രേമികളുടെയും ആവേശം ആകാശം മുട്ടുകയാണ്.
2010ലെ സ്പെയിനിന്‍റെ ലോക കപ്പ് കിരീട നേട്ടത്തില്‍ ഇനിയേസ്റ്റയുടെ പങ്ക് സുവിദതമാണ്. 2008ലും 2012ലും രണ്ട് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കിരീട നേട്ടങ്ങള്‍ക്കും ഇനിയേസ്റ്റ സുപ്രധാന പങ്കുവഹിച്ചു.
റാസല്‍ഖൈമയിലെത്തിയ ഇനിയേസ്റ്റക്ക് എമിറേറ്റ്സ് ക്ളബ് ചെയര്‍മാന്‍ യൂസഫ് അല്‍ബത്രസിന്‍റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്. ഫുട്ബാള്‍ കളിക്കളത്തിലെ ലോക താരത്തെ നേരില്‍ കാണാന്‍ കഴിയുന്നതില്‍ തദ്ദേശീയര്‍ക്കൊപ്പം മലയാളികളുള്‍പ്പെടെയുള്ള വിദേശ കാല്‍പ്പന്തുകളി പ്രേമികളും ആഹ്ളാദത്തിലാണ്.
ജപ്പാനിലെ വിസല്‍ കോബെ ക്ളബിനൊപ്പം അഞ്ച് വര്‍ഷം ചെലവഴിച്ച ശേഷമാണ് ഇനിയേസ്റ്റ റാസല്‍ഖൈമയിലത്തെുന്നത്. എമിറേറ്റ്സ് ക്ളബില്‍ ചേര്‍ന്നതില്‍ താന്‍ സന്തോഷവാനാണെന്ന് ആന്ദ്രെ ഇനിയേസ്റ്റ പറഞ്ഞു. തന്‍റെ കഴിവിന്‍റെ നൂറു ശതമാനവും മികവുറ്റ കളിക്കാരുടെ വളര്‍ച്ചക്കും ക്ളബിന്‍റെ ഉയര്‍ച്ചക്കുമായി സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആന്ദ്രെ ഇനിയേസ്റ്റയെയും കുടുംബത്തെയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി സ്വീകരിച്ചു. താരത്തിന് ആശംസകള്‍ നേര്‍ന്ന ശൈഖ് സഊദ് കരിയറിലെ നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.