ലിവർപൂൾ താരത്തെ കൈമുട്ടുകൊണ്ട് മുഖത്ത് കുത്തി​യ അസി. റഫറിക്ക് പണികിട്ടി

ആഴ്സണലിനെതിരായ മത്സരത്തിനിടെ ലിവർപൂൾ താരം ആൻഡി റോബർട്സണെ കൈമുട്ട് കൊണ്ട് മുഖത്ത് കുത്തിയ സംഭവത്തിൽ പണികിട്ടി അസി. റഫറി കോൺസ്റ്റൻ​ൈന്റൻ ഹാറ്റ്സിഡാകിസ്. അന്വേഷണം പൂർത്തിയാകുംവരെ ഇയാളെ പ്രിമിയർ ലീഗ് മത്സരങ്ങൾ നിയന്ത്രിക്കാൻ വിളിക്കില്ല.

കളി ഇടവേളക്കു പിരിയുംനേരത്തായിരുന്നു വിവാദ സംഭവം. മത്സരത്തിനിടെ അസി. റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് റോബർട്സൺ സമീപിച്ചപ്പോൾ കൈമുട്ട് ഉയർത്തി താരത്തിന്റെ മുഖത്തിടിക്കുകയായിരുന്നു. താടിയെല്ലിനാണ് കുത്തുകൊണ്ടത്. കാര്യമായി വേദനിച്ചില്ലെങ്കിലും നടപടി ശരിയല്ലെന്നതിനാൽ റോബർട്സൺ സഹതാരങ്ങൾക്കു മുന്നിലെത്തി പരാതി ബോധിപ്പിച്ചു. ശേഷം താരവും മറ്റു താരങ്ങളും റഫറി പോൾ ടിയർനിയെ കണ്ടും പരാതി പറഞ്ഞു. ഇതേ തുടർന്നാണ് അച്ചടക്ക നടപടി.

അന്വേഷണം പൂർത്തിയാകുംവരെ ഹാറ്റ്സിഡാകിസിനെ മത്സരങ്ങൾ നിയന്ത്രിക്കാൻ വിളിക്കരുതെന്ന് റഫറിമാരുടെ സംഘടന നി​ർദേശിച്ചു.

പ്രിമിയർ ലീഗിൽ അത്യപൂർവമാണ് ഈ സംഭവമെന്നും അസി. റഫറിയെ പൂർണമായി വിലക്കണമെന്നും മുറവിളി ഉയർന്നു. മുൻതാരങ്ങളും ഇയാൾക്കെതിരെ രംഗത്തെത്തി. സംഭവത്തിൽ കൈമുട്ട് കൊണ്ട് കുത്തിയതായി തെളിഞ്ഞാൽ അസി. റഫറിക്കെതിരെ കടുത്ത നടപടികളുണ്ടാകും.

റഫറിയെ തള്ളിയതിന് ഫുൾഹാം സ്ട്രൈക്കർ അലക്സാണ്ടർ മിത്രോവിച്ചിന് അടുത്തിടെ എട്ടു കളികളിൽ വിലക്കേർപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Andy Robertson: Assistant referee Constantine Hatzidakis stood down during 'elbow' investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.