അർജന്റീന ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ച് എയ്ഞ്ചൽ ഡി മരിയ. കോപ്പ അമേരിക്ക ടൂർണമെന്റോടെ ബൂട്ടഴിക്കുമെന്നാണ് അർജന്റീനയുടെ മാലാഖ പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വിരമിക്കുന്ന വിവരം ഡി മരിയ അറിയിച്ചത്. 2024 യു.എസിൽ വെച്ചാണ് കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്.
35കാരനായ ഡി മരിയ 2008 സെപ്റ്റംബറിലാണ് ആദ്യമായി അർജന്റീനക്ക് വേണ്ടി കളിച്ചത്. അർജന്റീനയുടെ പ്രധാനപ്പെട്ട കിരീട വിജയങ്ങളിൽ ഡി മരിയയുടെ കൈയൊപ്പുമുണ്ടായിരുന്നു. ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനലിസിമ തുടങ്ങിയ ടൂർണമെന്റുകളിൽ അർജന്റീന കിരീടം നേടിയപ്പോൾ ടീമിൽ ഡി മരിയയും ഉണ്ടായിരുന്നു. ഈ മൂന്ന് ഫൈനലിലും ഡി മരിയ ഗോൾ നേടിയെന്ന പ്രത്യേകതയുമുണ്ട്.
കോപ്പ അമേരിക്കയായിരിക്കും താൻ അർജന്റീന ജേഴ്സിയണിയുന്ന അവസാന ടൂർണമെന്റെന്ന് ഡി മരിയ പറഞ്ഞു. ആത്മാവിലെ എല്ലാ വേദനയോടും കൂടി ഏറ്റവും ഇഷ്ടപ്പെട്ട കാര്യത്തോട് വിടപറയുന്നു. അർജന്റീന ജേഴ്സി ധരിക്കുന്നതും അതിൽ വിയർപ്പുപറ്റുന്നതും അഭിമാനത്തോടെയാണ് താൻ കണ്ടിരുന്നതെന്നും ഡി മരിയ പറഞ്ഞു.
2008ലെ ഒളിമ്പിക് ഫൈനലിലും ഡി മരിയ ഗോളടിച്ചിരുന്നു. 2007ലെ അണ്ടർ 20 അർജന്റീന ടീമിലും അദ്ദേഹം അംഗമായിരുന്നു. 136 മാച്ചുകൾ അർജന്റീനക്കായി കളിച്ച ഡി മരിയ 29 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.