കോപ്പ അമേരിക്ക 2024 നുള്ള അർജന്റീനയുടെ താത്കാലിക സ്ക്വഡിനെ പ്രഖ്യാപിച്ചു. ജൂൺ 9, 14 തിയതികൾ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് കൂടിയുള്ള 29 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്.
ലയണൽ മെസ്സി നയിക്കുന്ന ടീമിൽ പരിചയ സമ്പന്നരായ നിരവധി താരങ്ങൾ ഇടം നേടിയെങ്കിലും അറ്റാക്കിങ് മിഡ്ഫീൽഡർ പൗലോ ഡിബാല ഉൾപ്പെടെ ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന നാല് പേർ പുറത്തായി. വിയ്യാ റയലിന്റെ യുവാൻ ഫോയ്ത്ത്, അറ്റ്ലാൻറ യുണൈറ്റഡിന്റെ തിയാഗോ അൽമാഡ, ഉത്തേജക മരുന്നിനെ തുടർന്ന് രണ്ടു വർഷത്തെ വിലക്കുള്ള പാപ്പു ഗോമസ് എന്നിവരാണ് ലയണൽ സ്കലോണിയുടെ ടീമിൽ നിന്ന് പുറത്തായത്. 29 അംഗ ടീമിൽ നിന്ന് ടൂർണമെന്റിന് മുൻപായി 26 അംഗങ്ങളാക്കി ചുരുക്കും. കോപ്പ അമേരിക്കക്ക് മുൻപ് ജൂൺ 9ന് ഇക്വഡോറുമായും 14 ന് ഗോട്ടിമാലയുമായാണ് സൗഹൃദപോരാട്ടം.
ഗോൾകീപ്പർമാർ: ഫ്രാങ്കോ അർമാനി, ജെറോണിമോ റുല്ലി, എമിലിയാനോ മാർട്ടിനെസ്
ഡിഫൻഡർമാർ: ഗോൺസാലോ മോണ്ടിയേൽ, നഹുവൽ മൊലിന, ലിയോനാർഡോ ബലേർഡി, ക്രിസ്റ്റ്യൻ റൊമേറോ, ജർമ്മൻ പെസെല്ല, ലൂക്കാസ് മാർട്ടിനെസ്, നിക്കോളാസ് ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, മാർക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലൻ്റൈൻ ബാർകോ
മിഡ്ഫീൽഡർമാർ: ഗൈഡോ റോഡ്രിഗസ്, ലിയാൻഡ്രോ പരേഡെസ്, അലക്സിസ് മാക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ, എക്‌സിക്വയൽ പലാസിയോസ്, എൻസോ ഫെർണാണ്ടസ്, ജിയോവാനി ലോ സെൽസോ.
ഫോർവേഡുകൾ: ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ, വാലൻ്റൈൻ കാർബോണി, എയ്ഞ്ചൽ കൊറിയ, അലജാൻഡ്രോ ഗാർനാച്ചോ, നിക്കോളാസ് ഗോൺസാലസ്, ലൗട്ടാരോ മാർട്ടിനെസ്, ഹൂലിയൻ അൽവാരസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.