ലണ്ടൻ: ഒാൾഡ് ട്രഫോഡിൽ യുനൈറ്റഡിനെ കാണുേമ്പാൾ മുട്ടിടിച്ച് കളിമറക്കുന്ന പതിവ് മാറ്റിയ ആഴ്സനലിന് വിജയമധുരം. പ്രീമിയർ ലീഗിൽ യുനൈറ്റഡിെൻറ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വ്യക്തമായ മേധാവിത്വം സ്ഥാപിച്ച് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ആഴ്സനൽ ചരിത്രം തിരുത്തിയത്. 14 വർഷത്തെ ഇടവേളക്കുശേഷമായിരുന്നു മാഞ്ചസ്റ്ററുകാർക്കെതിരെ ഗണ്ണേഴ്സ് വിജയം.
പിയറി എംറിക് ഒബുമെയാങ്ങും വില്യനും ലകസറ്റയും ഉൾപ്പെടെയുള്ള മുന്നേറ്റം ആദ്യ പകുതിയിൽതന്നെ മികച്ച അവസരങ്ങളൊരുക്കി യുനൈറ്റഡ് പ്രതിരോധമുഖത്ത് ഭീതിവിതച്ചിരുന്നു. കളിയുടെ 69ാം മിനിറ്റിൽ പെനാൽറ്റി അവസരം ഗോളാക്കി ഒബുമെയാങ്ങാണ് ആഴ്സനലിെൻറ വിജയം കുറിച്ചത്. ഹെക്ടർ ബെല്ലറിനെ പോൾ പോഗ്ബ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി.
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം 2-1ന് ബ്രൈറ്റൺ ആൽബിയോണിനെ വീഴ്ത്തി. ഹാരി കെയ്നും ഗാരെത് ബെയ്ലുമാണ് ടോട്ടൻഹാമിനായി സ്കോർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.