ലണ്ടൻ: ബാൾ പൊസിഷൻ 19% മാത്രം. കളിയിൽ എതിർ ഗോൾമുഖത്തേക്കുള്ള ഷോട്ടുകൾ ഒന്നുമാത്രം. ഗോളിലേക്കുള്ള ഷോട്ടുകൾ പൂജ്യം. ആകെ പാസുകൾ 179, ഒരു ചുവപ്പ് കാർഡ്, ഒരു കോർണർ പോലും നേടിയെടുത്തില്ല... മാഞ്ചസ്റ്റർ സിറ്റിയുമായി ഇത്തിഹാദിൽ കൊമ്പുകോർക്കാനിറങ്ങിയ ആഴ്സനലിന്റെ മാച്ച് സ്റ്റാറ്റിറ്റിക്സ് നോക്കിയാൽ ആരും ഒന്ന് മൂക്കത്ത് വിരൽ വെക്കും. എതിരില്ലാത്ത അഞ്ചുഗോളിന് സിറ്റിക്ക് മുന്നിൽ തകർന്ന ആഴ്സനലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. പോയന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ആഴ്സനൽ.
മത്സരത്തിന്‍റെ ഏഴാം മിനിറ്റിൽ തന്നെ ഇൽകയ് ഗുൻഡോഗന്‍റെ ഗോളിൽ സിറ്റി മുന്നിലെത്തിയിരുന്നു. 12ാം മിനിറ്റിൽ ഫെറൻ ടോറസ് ലീഡുയർത്തി. 35ാം മിനിറ്റിൽ ഷാക്ക ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകുകയും ചെയ്തതോടെ ആഴ്സനലിന്റെ വിധി തീരുമാനമായിരുന്നു. 43ാം മിനിറ്റിൽ ഗബ്രിയേൽ ജീസസ്, 53ാം മിനിറ്റിൽ റോഡ്രി എന്നിവരും സിറ്റിക്കായി ഗോൾകുറിച്ചു. 84ാം മിനിറ്റിൽ രണ്ടാംഗോളുമായി ഫെറൻ ടോറസാണ് ഗോൾ പട്ടിക പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.