സിറ്റിയെ വീഴ്ത്തി ഗണ്ണേഴ്സ് ചാമ്പ്യൻസ്

മാഞ്ചസ്റ്റർ: എഫ്.എ കമ്യൂണിറ്റി ഷീൽഡ് ഫുട്ബാൾ കിരീടത്തിൽ ഗണ്ണേഴ്സ് മുത്തം. വെബ്ലി സ്റ്റേഡിയത്തിൽ നിശ്ചിത സമയം 1-1ൽ അവസാനിച്ച കളിയിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് മാഞ്ചസ്റ്റർ സിറ്റിയെ ആഴ്സനൽ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളിനായിരുന്നു ഷൂട്ടൗട്ടിൽ ആഴ്സനലിന്റെ ജയം. ഇതോടെ പുതിയ സീസൺ കിരീടത്തോടെ തുടങ്ങാമെന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ്-ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരുടെ മോഹം പൊലിഞ്ഞു.

77ാം മിനിറ്റിൽ കോൾ പാമറിലൂടെ ലീഡ് നേടിയ സിറ്റി കളി അവസാന മിനിറ്റുകളിലെത്തിയപ്പോൾ ജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ, ഫൈനൽ വിസിലിന് സെക്കൻഡുകൾ ശേഷിക്കെ ഇൻജുറി ടൈമിന്റെ പത്താം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡ് സന്ദർശകരുടെ രക്ഷക്കെത്തി. ഷൂട്ടൗട്ടിൽ സിറ്റിയുടെ സൂപ്പർ താരം കെവിൻ ഡിബ്രൂയിന്റെ ഷോട്ട് ബാറിൽ തട്ടിത്തെറിച്ചപ്പോൾ റോഡ്രിയുടെ അടി ആഴ്സനൽ ഗോളി തടുത്തു.

Tags:    
News Summary - Arsenal vs Man City, Community Shield result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.