ഏ​ഷ്യ​ൻ ക​പ്പ്; മൂ​ന്നാം​ഘ​ട്ട ടി​ക്ക​റ്റു​ക​ൾ ഇ​ന്നു മു​ത​ൽ

ദോ​ഹ: പ​ന്തു​രു​ളാ​ൻ കാ​ത്തി​രി​പ്പ് ദി​ന​ങ്ങ​ൾ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​തി​നു പി​ന്നാ​ലെ ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​ന്റെ മൂ​ന്നാം​ഘ​ട്ട ടി​ക്ക​റ്റ് വി​ൽ​പ​ന​ക്ക് ​ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും.

ഖ​ത്ത​ര്‍ സ​മ​യം വൈ​കീ​ട്ട് നാ​ലു മ​ണി മു​ത​ല്‍ എ.​എ​ഫ്.​സി ടി​ക്ക​റ്റി​ങ് പോ​ര്‍ട്ട​ല്‍ വ​ഴി ടി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​കു​മെ​ന്ന് പ്രാ​ദേ​ശി​ക സം​ഘാ​ട​ക​രാ​യ ലോ​ക്ക​ല്‍ ഓ​ര്‍ഗ​നൈ​സി​ങ് ക​മ്മി​റ്റി അ​റി​യി​ച്ചു. 25 ഖ​ത്ത​ര്‍ റി​യാ​ല്‍ മു​ത​ല്‍ ടി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​ണ്. ആ​ദ്യ ര​ണ്ട് ഘ​ട്ട ടി​ക്ക​റ്റ് വി​ല്‍പ​ന​ക​ളെ​യും ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഫു​ട്ബാ​ള്‍ ആ​രാ​ധ​ക​ര്‍ വ​ര​വേ​റ്റ​ത്. ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​വ​രി​ല്‍ ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റി​നും സൗ​ദി അ​റേ​ബ്യ​ക്കും പി​ന്നി​ല്‍ മൂ​ന്നാ​മ​താ​യി ഇ​ന്ത്യ​യു​ണ്ട്.

ന​വം​ബ​ർ 19നാ​യി​രു​ന്നു ര​ണ്ടാം​ഘ​ട്ട ടി​ക്ക​റ്റ് വി​ൽ​പ​ന തു​ട​ങ്ങി​യ​ത്. വി​ൽ​പ​ന ആ​രം​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം 90,000ത്തോ​ളം ടി​ക്ക​റ്റു​ക​ളാ​ണ് വി​റ്റ​ഴി​ഞ്ഞ​ത്. തു​ട​ർ​ന്നു​ള്ള ദി​ന​ങ്ങ​ളി​ലാ​യി വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ആ​രാ​ധ​ക​ർ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​ക്കൂ​ട്ടി. ഏ​ഷ്യ​ൻ ക​പ്പി​ലേ​ക്ക് മൂ​ന്നാ​ഴ്ച മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ ടീ​മു​ക​ൾ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഖ​ത്ത​റി​ൽ എ​ത്തി​ത്തു​ട​ങ്ങും.

സ​ഹ​ലും രാ​ഹു​ല്‍ കെ.​പി​യും അ​ട​ക്കം മ​ല​യാ​ളി താ​ര​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ സാ​ധ്യ​താ സം​ഘ​ത്തി​ലു​ള്ള​ത് ഖ​ത്ത​റി​ലു​ള്ള പ്ര​വാ​സി ആ​രാ​ധ​ക​ര്‍ക്ക് കൂ​ടു​ത​ല്‍ ആ​വേ​ശം​പ​ക​രും. മൂ​ന്നാം​ഘ​ട്ട ടി​ക്ക​റ്റ് വി​ല്‍പ​ന​യി​ലും വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണ് സം​ഘാ​ട​ക​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജ​നു​വ​രി 12ന് ​ലു​സൈ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഖ​ത്ത​ര്‍-​ല​ബ​നാ​ന്‍ മ​ത്സ​ര​ത്തോ​ടെ ഏ​ഷ്യ​ന്‍ ക​പ്പ് പോ​രാ​ട്ട​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​കും. ഏ​ഴ് ലോ​ക​ക​പ്പ് വേ​ദി​ക​ള​ട​ക്കം ഒ​മ്പ​ത് സ്റ്റേ​ഡ‍ി​യ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്റി​ന്റെ ക​ലാ​ശ​പ്പോ​ര് ഫെ​ബ്രു​വ​രി 10നാ​ണ്.

Tags:    
News Summary - Asian Cup- Third section tickets from wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.