കുവൈത്ത് സിറ്റി: ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഫുട്ബാളിൽ ഗ്രൂപ് അഞ്ചിലെ വാശിയേറിയ മൂന്നാം മത്സരത്തിൽ ബഹ്റൈനെതിരെ സമനിലപിടിച്ച് കുവൈത്ത്. നിശ്ചിത സമയത്തും അധിക സമയത്തുമായി 1-1 എന്ന നിലയിലാണ് കളിയവസാനിച്ചത്. 53ാം മിനിറ്റിൽ ബഹ്റൈൻ ലീഡുയർത്തിയെങ്കിലും 74ാം മിനിറ്റിൽ കുവൈത്തിന്റെ സൽമാൻ അൽ അവാദി അതിമനോഹരമായ ഒരു ഫ്രീകിക്കിലൂടെ മറുപടി നൽകി.
ബഹ്റൈനോട് സമനില പിടിച്ചതോടെ ഒരു പോയന്റ് ലഭിച്ച കുവൈത്ത് രണ്ടാം റൗണ്ടിലേക്കുള്ള നേരിയ പ്രതീക്ഷയിലാണ്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർക്കാണ് രണ്ടാം റൗണ്ട് യോഗ്യത ലഭിക്കുക. നിലവിൽ സൗത്ത് കൊറിയ രണ്ടു ജയവുമായി രണ്ടാം റൗണ്ടിലേക്കുള്ള സീറ്റുറപ്പിച്ചിട്ടുണ്ട്. തായ്ലൻഡിനോടും കുവൈത്തിനോടും സമനില പിടിച്ച ബഹ്റൈന്‍ രണ്ടു പോയന്റുണ്ട്. അവരുടെ അടുത്ത മത്സരം കൊറിയയുമായാണ്. ബഹ്റൈനോട് സമനിലയും കൊറിയയോട് തോൽവിയും വഴങ്ങിയ തായ്ലൻഡിനും ഒരു പോയന്റാണുള്ളത്. അടുത്ത ഞായറാഴ്ച തായ്ലൻഡുമായുള്ള കുവൈത്തിന്റെ മത്സരത്തിൽ ടീമിന് ജയിക്കാനായാൽ രണ്ടാം റൗണ്ടിലേക്കുള്ള സാധ്യത കൂടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.