അത്‍ലറ്റികോക്ക് തകർപ്പൻ ജയം; കാഡിസിനെ വീഴ്ത്തിയത് 5-1ന്

മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ കരുത്തരായ അത്‍ലറ്റികോ മഡ്രിഡിന് തകർപ്പൻ ജയം. 5-1ന് കാഡിസിനെയാണ് അത്‍ലറ്റികോ മുക്കിയത്. അന്റോയിൻ ഗ്രീസ്മാൻ ഇരട്ട ഗോൾ നേടിയപ്പോൾ അൽവാരോ മൊറാറ്റ, യാനിക് കരാസ്കോ, നാഹ്വൽ മൊളീന എന്നിവരും സ്കോർ ചെയ്തു.

കഴിഞ്ഞദിവസം ബാഴ്സലോണ ജയം കണ്ടപ്പോൾ റയൽ മഡ്രിഡ് തോൽവി രുചിച്ചിരുന്നു. ബാഴ്സ ജോർഡി ആൽബയുടെ ഗോളിൽ ഒസാസുനയെയാണ് തോൽപിച്ചത്. റയൽ മഡ്രിഡ് 2-0ത്തിന് റയൽ സോസിഡാഡിനോടാണ് തോറ്റത്. മുൻ റയൽ താരം തകേഫുസോ കൂബോ, ആൻഡർ ബാരെനറ്റ്സിയ എന്നിവരായിരുന്നു സോസിഡാഡിന്റെ സ്കോറർമാർ.

33 മത്സരങ്ങളിൽ 82 പോയന്റുമായി കിരീടത്തിനരികെയാണ് ബാഴ്സ. റയൽ മഡ്രിഡ് (69), അത്‍ലറ്റികോ മഡ്രിഡ് (68), റയൽ സോസിഡാഡ് (61) ടീമുകളാണ് രണ്ടു മുതൽ നാലു വരെ സ്ഥാനത്ത്.

Tags:    
News Summary - Athletico defeated Cadiz by 5-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.