കൊൽക്കത്ത: വംഗനാട്ടിലെ വമ്പന്മാരുടെ ആദ്യപോരിൽ എ.ടി.കെ മോഹൻ ബഗാന് ജയം. ഇന്ത്യൻ സൂപ്പർ ലീഗിലെ വാശിയേറിയ മത്സരത്തിൽ ഈസ്റ്റ്ബംഗാളിനെ 2-0നാണ് എ.ടി.കെ പരാജയപ്പെടുത്തിയത്. ഹ്യുഗോ ബൗമസും മൻവീർ സിങ്ങുമാണ് ഗോൾ നേടിയത്.
ശനിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഹൈദരാബാദ് എഫ്.സി 1-0ന് എഫ്.സി ഗോവയെ കീഴടക്കി ലീഗിൽ പോയന്റ് നിലയിൽ ഒന്നാമതായി. ഹൈദരാബാദിന്റെ തട്ടകമായ ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 10ാം മിനിറ്റിൽ യാവിയർ സിവേരിയോയാണ് ഏക ഗോളിനുടമ.
83ാം മിനിറ്റിൽ അൽവാരോ വാസ്കസ് പെനാൽറ്റി കിക്ക് പാഴാക്കിയത് ഗോവക്ക് തിരിച്ചടിയായി. നാല് കളികളിൽനിന്ന് പത്ത് പോയന്റുമായാണ് ഹൈദരാബാദ് പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.