ലണ്ടൻ: തോൽക്കുന്നതിൽ വലുപ്പച്ചെറുപ്പമില്ലെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ് ഒരിക്കൽ കൂടി തെളിയിച്ചു. ചാമ്പ്യൻസ് ലീഗ് രാത്രിയിൽ തുർക്കിയിലെ ഇസ്തംബൂൾ ബസക്സെറിനു മുന്നിൽ കളിമറന്ന മാഞ്ചസ്റ്റർ യുനൈറ്റഡ് നാണംകെട്ടു. ഗ്രൂപ് 'എച്ചിൽ' ലൈപ്സിഷിനെയും പി.എസ്.ജിയെയും തകർത്ത്, ആത്മവിശ്വാസത്തോടെയായിരുന്നു ലീഗിലെ അരങ്ങേറ്റക്കാരായ ബസക്സെറിനെ നേരിടാൻ യുനൈറ്റഡ് അങ്കാറയിലെത്തിയത്.
എന്നാൽ, കണക്കുകൂട്ടിയതു പോലെയായില്ല കാര്യങ്ങൾ. ഇംഗ്ലീഷ് കരുത്തരെ അടിമുടിവിറപ്പിച്ച തുർക്കിക്കാർ ആദ്യ പകുതിയിൽ തന്നെ കളി തീർപ്പാക്കി (2-1). ആൻറണി മാർഷൽ, മാർകസ് റാഷ്േഫാഡ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ നയിച്ച യുനൈറ്റഡ് ആക്രമണത്തെ ഡെംബ ബാ (13), എഡിൻ വിസ്ക (40) ഗോളിലൂടെയാണ് ഇസ്തംബൂൾ നിശ്ശബ്ദമാക്കിയത്. മാർഷൽ (43) മറുപടി ഗോൾ നേടി, അടുത്ത പകുതിയിൽ മാരത്തൺ സബ്സ്റ്റിറ്റ്യൂഷനുമായി കോച്ച് സോൾസെഷർ അഴിച്ചുപണിതെങ്കിലും േകാട്ടകെട്ടിയ പ്രതിരോധംകൊണ്ട് ഇസ്തംബൂൾ ചെറുത്തുനിന്നു.
റസ്ലാൻ, സൂപ്പർമാൻ -ബാഴ്സക്കും യുവൻറസിനും ജയം
ബാഴ്സലോണ: നൂകാംപിൽ ബാഴ്സലോണയുടെ ജയത്തേക്കാൾ ശ്രദ്ധേയമായത് യുക്രെയ്ൻ ക്ലബ് ഡൈനാമോ കിവിെൻറ 18കാരനായ ഗോൾകീപ്പർ റസ്ലാൻ നെസ്റേതിെൻറ പ്രകടനമായിരുന്നു. മെസ്സിയും അൻസുഫാതിയും ഗ്രീസ്മാനും ചേർന്ന് നടത്തിയ തുടരൻ ആക്രമണങ്ങളിൽ അരഡസൻ ഗോളെങ്കിലും വഴങ്ങേണ്ടിയിരുന്ന ഡൈനാമോ വലക്കു മുന്നിൽ കോട്ടകെട്ടിയ കൗമാരക്കാരൻ കൈയടി നേടി. മത്സരത്തിൽ 2-1നായിരുന്നു ബാഴ്സലോണയുടെ ജയം. അഞ്ചാംമിനിറ്റിൽ പെനാൽറ്റിയിലൂടെ മെസ്സി ആദ്യ ഗോൾ നേടി, രണ്ടാം പകുതിയിലെ 65ാം മിനിറ്റിൽ ഫാതി നൽകിയ ക്രോസിൽ ഹെഡ്ഡറിലൂടെ ജെറാഡ് പിക്വെയാണ് രണ്ടാം ഗോൾ നേടിയത്.
പ്രധാനപ്പെട്ട രണ്ടു ഗോൾകീപ്പർമാരും കോവിഡ് ബാധിച്ച് പുറത്തായതോടെയാണ് കൗമാരക്കാരന് അവസരം ലഭിച്ചത്. കാൽമുട്ടിലെ പരിക്ക് ഭേദമായി തിരിച്ചെത്തിയ ബാഴ്സലോണ ഗോളി ആന്ദ്രെ ടെർസ്റ്റീഗനും മികച്ച ഫോമിലായിരുന്നു.
അതേസമയം, ഹംഗേറിയൻ ക്ലബ് ഫെറൻവറോസിക്കെതിരെ യുവൻറസ് 4-1ന് ജയിച്ചപ്പോൾ വില്ലനായത് മറ്റൊരു ഗോൾകീപ്പറായിരുന്നു. ഫെറൻവറോസി ഗോൾകീപ്പർ ഡെനസ് ഡിബസിെൻറ വലിയ രണ്ടു പിഴവുകളായിരുന്നു രണ്ട് ഗോളിന് വഴിവെച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ പടനയിച്ച മത്സരത്തിൽ അൽവാരോ മൊറാറ്റ ഇരട്ട ഗോൾ നേടി (7, 60 മിനിറ്റുകൾ). പൗലോ ഡിബാലയുടെ വകയായിരുന്നു (70) മറ്റൊരു ഗോൾ. ഡിബാലയുടെ ടച്ച് എതിർടീം ഡിഫൻഡറുടെ കാലിൽ തട്ടി സെൽഫ് ഗോളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.