മെസ്സിയോ..ഹാലൻഡോ..‍? ബാലൻ ഡി ഓർ പുരസ്കാര ജേതാവിനെ ഇന്നറിയാം..!

പാരീസ്: ലോക ഫുട്ബാളിൽ ഏറെ തിളക്കമേറിയ പുരസ്കാരങ്ങളിലൊന്നാണ് ബാലൻ ഡി ഓർ. ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള 67ാംമത് ബാലൻ ഡി ഓർ പുരസ്കാര സമർപ്പണ ചടങ്ങ് ഇന്ത്യൻ സമയം ഇന്ന് രാത്രി 11.30 നാണ് ആരംഭിക്കുന്നത്.

30 അംഗ നോമിനേഷൻ ലിസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഏറ്റവും കൂടുതൽ സാധ്യത പ്രവചിക്കുന്നത് അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിക്കും മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്റ്റാർ സ്ട്രൈക്കർ എർലിങ് ഹാലൻഡിനുമാണ്.

എഴുതവണ ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹനായ മെസ്സി എട്ടാം തവണവും സ്വന്തമാക്കുമെന്നാണ് ആരാധകർ കരുതുന്നത്. പോയ വർഷം ലയണൽ മെസ്സിയുടെ തോരോട്ടം കണ്ട വർഷം കൂടിയാണ്. നീണ്ട വർഷത്തെ ഇടവേളക്കുശേഷം അർജന്‍റീനക്ക് ഫുട്ബാളിലെ വിശ്വകിരീടം നേടികൊടുക്കുന്നതിൽ മെസ്സി നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

കന്നി ബാലൻ ഡി ഓറാണ് ഹാലൻഡ് ലക്ഷ്യമിടുന്നത്.  ലോകകപ്പ് കളിക്കാനായില്ലെങ്കിലും മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചു. പ്രീമിയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ് കീരിടങ്ങൾക്കു പുറമെ, ക്ലബ് ഇത്തവണ എഫ്.എ കപ്പും നേടിയിരുന്നു. 36 ഗോളുകളുമായി പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ടും താരം ഇത്തവണ സ്വന്തമാക്കി. 12 ഗോളുകളുമായി ചാമ്പ്യൻസ് ലീഗിലെ ടോപ് സ്കോററും ഹാലൻഡായിരുന്നു.

30 അംഗ നോമിനേഷൻ ലിസ്റ്റ്

ലയണൽ മെസ്സി - ഇന്റർ മയാമി - അർജന്റീന

എർലിങ് ഹാലാൻഡ് - മാഞ്ചസ്റ്റർ സിറ്റി - നോർവേ

കരിം ബെൻസെമ - അൽ-ഇത്തിഹാദ് - ഫ്രാൻസ്

മുഹമ്മദ് സലാഹ് - ലിവർപൂൾ - ഈജിപ്ത്

കിലിയൻ എംബാപ്പെ - പാരീസ് സെന്റ് ജെർമെയ്ൻ - ഫ്രാൻസ്

ഹൂലിയൻ അൽവാരസ്- മാഞ്ചസ്റ്റർ സിറ്റി - അർജന്റീന

നിക്കോളോ ബരെല്ല - ഇന്റർ മിലാൻ - ഇറ്റലി

ലൂക്കാ മോഡ്രിച്ച് - റയൽ മാഡ്രിഡ് - ക്രൊയേഷ്യ

ജൂഡ് ബെല്ലിംഗ്ഹാം - റയൽ മാഡ്രിഡ് - ഇംഗ്ലണ്ട്

യാസീൻ ബൗനൂ - അൽ-ഹിലാൽ - മൊറോക്കോ

കെവിൻ ഡി ബ്രുയിൻ - മാഞ്ചസ്റ്റർ സിറ്റി - ബെൽജിയം

റൂബൻ ഡയസ് - മാഞ്ചസ്റ്റർ സിറ്റി - പോർച്ചുഗൽ

അന്റോയിൻ ഗ്രീസ്മാൻ - അത്ലറ്റിക്കോ മാഡ്രിഡ് - ഫ്രാൻസ്

ഇൽകെ ഗുണ്ടോഗൻ - ബാഴ്സലോണ - ജർമ്മനി

ജോസ്കോ ഗ്വാർഡിയോൾ - മാഞ്ചസ്റ്റർ സിറ്റി - ക്രൊയേഷ്യ

ഹാരി കെയ്ൻ - ബയേൺ മ്യൂണിക്ക് - ഇംഗ്ലണ്ട്

കിം മിൻ-ജെ - ബയേൺ മ്യൂണിക്ക് - ദക്ഷിണ കൊറിയ

റാൻഡൽ കോലോ മുവാനി - പാരീസ് സെന്റ് ജെർമെയ്ൻ - ഫ്രാൻസ്

ക്വിച ക്വാരത്സ്ഖേലിയ - നാപോളി - ജോർജിയ

റോബർട്ട് ലെവൻഡോവ്സ്കി - ബാഴ്സലോണ - പോളണ്ട്

എമിലിയാനോ മാർട്ടിനെസ് - ആസ്റ്റൺ വില്ല - അർജന്റീന

ലൗടാരോ മാർട്ടിനെസ് -ഇന്റർ മിലാൻ - അർജന്റീന

ജമാൽ മുസിയാല - ബയേൺ മ്യൂണിക്ക് - ജർമ്മനി

മാർട്ടിൻ ഒഡെഗാർഡ് - ആഴ്സണൽ - നോർവേ

ആന്ദ്രേ ഒനാന മാഞ്ചസ്റ്റർ യുണൈറ്റഡ് - കാമറൂൺ

വിക്ടർ ഒസിംഹെൻ - നാപോളി - നൈജീരിയ

റോഡ്രി - മാഞ്ചസ്റ്റർ സിറ്റി - സ്പെയിൻ

ബുക്കയോ സാക്ക - ആഴ്സണൽ - ഇംഗ്ലണ്ട്

ബെർണാഡോ സിൽവ - മാഞ്ചസ്റ്റർ സിറ്റി - പോർച്ചുഗൽ

വിനീഷ്യസ് ജൂനിയർ - റയൽ മാഡ്രിഡ് - ബ്രസീൽ

Tags:    
News Summary - Ballon d’Or 2023: Lionel Messi or Erling Haaland..?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.