മെസ്സിയുടെ ബാഴ്​സക്ക്​ എട്ടി​െൻറ പണി കൊടുത്ത്​ ബയേൺ

ലിസ്​ബൺ: ലാലിഗയിൽ കൈവിട്ട കിരീടത്തിന്​ പകരമായി ചാമ്പ്യൻസ്​ ലീഗ്​ തേടി പോർചുഗലിലേക്ക്​ വണ്ടി കയറിയ ബാഴ്​സലോണക്ക്​ നാണം കെട്ട്​ മടക്കം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയ ലയണൽ മെസ്സിയും സംഘവും ക്വാർട്ടറിൽ ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിന്​ മുന്നിൽ തവിടുപൊടിയായി. 8-2നാണ്​ ബയേൺ ബാഴ്​സയെ തകർത്തത്​.

ആദ്യ പകുതിയിൽ തന്നെ തോൽവി ഉറപ്പിച്ച ബാഴ്​സക്ക്​ ഫോമില്ലാത്തതി​െൻറ പേരിൽ ബയേണിന്​ വായ്​യായി നൽകിയ ബ്രസീലിയൻ താരം ഫിലിപ്​ കൗടീനോയുടെ പ്രകടനവും നിരാശ സമ്മാനിക്കുന്നതായിരുന്നു. പകരക്കാരനായി ഇറങ്ങിയ കൗടീനോ രണ്ടുഗോളുകളും ഒരു അസിസ്​റ്റുമായി ബാഴ്​സ വധത്തിൽ നിർണായക പങ്കുവഹിച്ചു.

തോമസ്​ മുള്ളറും ബയേണിനായി ഇരട്ട ഗോൾ നേടി. ലീഗ്​ ചരിത്രത്തിൽ ബാഴ്​സയുടെ ഏറ്റവും വലിയ തോൽവിയാണിത്​.

ആദ്യ പകുതിയിൽ തന്നെ തീരുമാനമായി

ആദ്യ വിസിൽ മുഴങ്ങി നാല്​ മിനിറ്റ്​ പിന്നിടും മുമ്പ്​ തന്നെ പന്ത്​ വലയിലാക്കി മുള്ളർ ബാഴ്​സക്ക്​ അപായ സൂചന നൽകിയിരുന്നു. സൂപ്പർ താരം റോബർട്​ ലെവൻഡോസ്​കിയുടെ ബൂട്ടിൽ നിന്നായിരുന്നു പാസ്​. ഡേവിഡ്​ അലാബയുടെ സെൽഫ്​ ഗോളിലൂടെ ഏഴാം മിനിറ്റിൽ ബാഴ്​സ ഒപ്പമെത്തി.

പിന്നീട്​ ഒരിക്കൽ പോലും ബാഴ്​സക്ക്​ നിലംതൊടാൻ സാധിച്ചില്ല. 21ാം മിനിറ്റിൽ ഇവാൻ പെരിസിച്ചും 27ാം മിനിറ്റിൽ സെർജി നാബ്രിയും 31ാം മിനിറ്റിൽ മുള്ളറും ഗോൾ നേടിയതോടെ ആദ്യ പകുതി അവസാനിക്കു​േമ്പാൾ സ്​കോർ 4-1.


തോൽവി ഉറപ്പിച്ചതോടെ ക്വികെ സെത്യാൻ ഫ്രഞ്ച്​ താരം അ​േൻറായിൻ ഗ്രീസ്​മാനെ ഇറക്കി ആക്രമണം നടത്താൻ തീരുമാനിച്ചു. സംഭവം ക്ലിക്കായതോടെ 57ാം മിനിറ്റിൽ ലൂയി സുവാരസിലൂടെ ബാഴ്​സ തങ്ങളുടെ രണ്ടാം ഗോൾ നേടി. ജോർഡി ആൽബയായിരുന്നു വഴിയൊരുക്കിയത്​. എന്നാൽ ആ​േഘാഷങ്ങൾക്ക്​ആറുമിനിറ്റി​െൻറ ആയുസ്​ മാത്രമാണ്​ ഉണ്ടായിരുന്നത്​.

63ാം മത്സരത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൊന്നി​െൻറ പിറവി. ഇടതു വിങ്ങിൽ ബാഴ്​സ താരം സെമെഡോയെ അതിസമർഥമായി ഡ്രിബ്​ൾ ചെയ്​ ഫുൾബാക്ക്​ അൽഫോൻസോ​ ഡേവിസ്​ ബോക്​സിൽ നൽകിയ പാസ്​ ഫിനിഷ്​ ചെയ്യേണ്ട ചുമതല മാത്രമായിരുന്നു ജോഷ്വ കിമ്മിചിനുണ്ടായിരുന്നത്​.

കൗടീനോയുടെ മധുര പ്രതികരം

75ാം മിനിറ്റിലാണ്​ കൗടീനോ പകരക്കാരനായി കളത്തിലെത്തിയത്​. കൗടീനോയുടെ പാസിൽ നിന്നും 82ാം മിനിറ്റിൽ ഹെഡറിലൂ​െടയായിരുന്നു ലെവൻഡോസ്​കിയുടെ ആറാം ഗോൾ.

ചാമ്പ്യൻസ്​ ലീഗിൽ ലെവൻഡോസ്​കിയു​െട 14ാം ഗോളായിരുന്നു ഇത്​. 85, 89 മിനിറ്റു​കളിൽ ശേഷിക്കുന്ന ഗോളുകൾ കൂടി നേടിയ കൗടീനോ തന്നെ കൂകി യാത്രയാക്കിയ ബാഴ്​സ ആരാധകരോട്​ മധുരപ്രതികാരം വീട്ടി.


നായകൻ​ മെസ്സി നിറംമങ്ങിയത്​ തോൽവിയുടെ ആക്കം കൂട്ടി. മാഞ്ചസ്​റ്റർ സിറ്റി- ലിയോൺ മത്സര വിജയികളെയാണ്​ ബയേൺ സെമിയിൽ നേരിടേണ്ടത്​. പി.എസ്​.ജിയും ആർ.ബി ലെപ്​സിഷുമാണ്​ സെമിയിൽ കടന്ന മറ്റ്​ രണ്ട്​ ടീമുകൾ.

മെസ്സിയും ക്രിസ്​റ്റ്യാനോയുമില്ലാത്ത സെമി 15 വർഷത്തിനിടെ ഇതാദ്യം

ലഭിച്ച ഗോളവസരങ്ങൾ ബയേൺ പാഴാക്കിയില്ലായിരുന്നെങ്കിൽ ഗോളുകളുടെ എണ്ണം രണ്ടക്കം കടക്കുമായിരുന്നു. ഇതോടെ 2005-06 സീസണിന്​ ശേഷം ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്​റ്റ്യാനോ ​െറണാൾഡോയുമില്ലാത്ത ആദ്യ ചാമ്പ്യൻസ്​ ലീഗ്​ സെമിയാണ്​ നടക്കാൻ പോകുന്നത്​.

കഴിഞ്ഞ 15 വർഷത്തിൽ ആദ്യമായാണ്​ ഇങ്ങനെ സംഭവിക്കുന്നത്​. പ്രീക്വാർട്ടറിൽ ഫ്രഞ്ച്​ ക്ലബായ ലിയോണിനോട്​ തോറ്റ്​ ക്രിസ്​റ്റ്യാനോയും യുവൻറസും പുറത്തായിരുന്നു. കഴ​ിഞ്ഞ അഞ്ചു വർഷത്തിനിടെ ഒരിക്കൽ പോലും ബാഴ്​സക്ക്​ വൻകരയുടെ ചാമ്പ്യൻഷിപ്പ്​ നേടാനായിട്ടില്ല.

ബയേണും ലെവൻഡോസ്​കിയും റെക്കോഡ്​ ബുക്കിൽ

ചാമ്പ്യൻസ്​ ലീഗി​െൻറ നോക്കൗട്ട്​ ഘട്ടത്തിൽ എട്ടുഗോളുകൾ നേടുന്ന ആദ്യ ടീമെന്ന ഖ്യാതി ബയേൺ സ്വന്തമാക്കി. ലീഗിലെ ടോപ്​സ്​കോററായ ലെവൻഡോസ്​കിയും റെക്കോഡ്​ ബുക്കിൽ ഇടം പിടിച്ചു.

ക്രിസ്​റ്റ്യാനോ റെണാൾഡോക്ക്​ ശേഷം (2018- 11 മത്സരങ്ങൾ) തുടർച്ചായ എ​ട്ടോ അതിൽ അധികമോ ചാമ്പ്യൻസ്​ ലീഗ്​ മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമായി ലെവൻഡോസ്​കി മാറി.

ലീഗിൽ ബയേൺ ജഴ്​സിയിൽ ലെവൻഡോസ്​കിയുടെ 50ാം ഗോളായിരുന്നു ഇത്​. 60 മത്സരങ്ങളിൽ നിന്നാണ്​ താരം നാഴികക്കല്ല്​ പിന്നിട്ടത്​. റയൽ മഡ്രിഡിനായി 50 മത്സരങ്ങളിൽ നിന്നും നേട്ടം സ്വന്തമാക്കിയ ക്രിസ്​റ്റ്യാനോയാണ്​ ഇക്കാര്യത്തിൽ താരത്തിന്​ മുന്നിലുള്ളത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.