സ്പാനിഷ് ഫുട്ബോൾ ക്ലബായ ബാർസലോണയുടെ കളിക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടന്ന പരിശോധനയിൽ പ്രീ സീസൺ കളിക്കുന്ന ഒമ്പത് കളിക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതയാണ് ക്ലബ് അധികൃതർ അറിയിച്ചത്. ഇയാളുടെ പേര് വെളിെപ്പടുത്തിയിട്ടില്ല.
'ചൊവ്വാഴ്ച പ്രീ സീസൺ കളിക്കുന്ന ഒമ്പത് കളിക്കാരുടെ പി.സി.ആർ ടെസ്റ്റ് നടത്തിയിരുന്നു. അതിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്'-ബാർസ അധികൃതർ വാർത്തകുറിപ്പിൽ പറഞ്ഞു. ഇയാൾക്ക് സീനിയർ ടീം അംഗങ്ങളുമായി സമ്പർക്കമൊന്നും ഉണ്ടായിട്ടില്ലെന്നും ക്ലബ് അധികൃതർ പറയുന്നു.
'വ്യാഴാഴ്ച ചാംപ്യൻസ് ലീഗ് മത്സരങ്ങൾക്കായി ലിബ്സണിലേക്ക് പോകുന്ന സീനിയർ ടീം അംഗങ്ങളുമായി ഇയാൾക്ക് സമ്പർക്കമൊന്നും ഉണ്ടായിട്ടില്ല'. രോഗബാധിതന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊ രോഗലക്ഷണങ്ങളൊ ഇല്ലെന്നും അദ്ദേഹത്തെ വീട്ടിൽ നിരീക്ഷണത്തിലാക്കിയെന്നും അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ബാഴ്സലോണയും ബയേൺമ്യൂണിക്കും തമ്മിലുള്ള ചാംപ്യൻസ് ലീഗ് ക്വാർട്ടർഫൈനൽ മത്സരം ലിസ്ബണിൽ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.