ബാഴ്സലോണ: അർജന്റീന-നെതർലാൻഡ് മത്സരത്തിലെ റഫറി നിയന്ത്രിച്ച ലാ ലിഗ മത്സരത്തിൽ ബാഴ്സലോണക്ക് സമനിലക്കുരുക്ക്. എസ്പാന്യോളിനെതിരെ 1-1 എന്ന സ്കോറിനാണ് ബാഴ്സലോണ സമനിലയില കുരുങ്ങിയത്. ഏഴാം മിനിറ്റിൽ മാർക്കോ അലൊൻസോയിലൂടെ ബാഴ്സയാണ് ആദ്യം വലകുലുക്കിയത്. എന്നാൽ പിന്നീട് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജൊസേലു ബാഴ്സക്ക് സമനിലനേടി കൊടുത്തു.
ലോകകപ്പിൽ വിവാദമായ അർജന്റീന-നെതർലാൻഡ് മത്സരം നിയന്ത്രിച്ച റഫറി മത്തേയു ലാഹോസായിരുന്നു ഈ മത്സരവും നിയന്ത്രിച്ചത്. 14 തവണയാണ് ബാഴ്സലോണ-എസ്പാനിയോൾ മത്സരത്തിൽ റഫറി കാർഡ് പുറത്തെടുത്തത്. ഇതിൽ ബാഴ്സയുടേയും എസ്പാന്യോളിന്റെയും ഓരോ താരങ്ങൾക്ക് ചുവപ്പുകാർഡും ലഭിച്ചു.
25ാം മിനിറ്റു മുതലാണ് ലാഹോസ് കാർഡുകൾ പുറത്തെടുക്കാൻ തുടങ്ങിയത്. 71ാം മിനിറ്റിൽ ബോക്സിൽ വെച്ച് ജൊസേലുവിനെ മാർക്കോസ് അലൊൻസോ ചവിട്ടിയതിനായിരുന്നു പെനാൽറ്റി. 78ാം മിനിറ്റി റഫറിയോട് കയർത്ത ബാഴ്സ താരം ജോർഡി ആൽബയ്ക്ക് നേരെ ലാഹോസ് രണ്ടാം മഞ്ഞക്കാർഡും പിന്നാലെ ചുവപ്പ് കാർഡും ഉയർത്തുന്ന. ലെവൻഡോവസ്കിയുടെ തലയിൽ ചവിട്ടിയ വിനീഷ്യസ് സോസക്ക് നേരെയും റെഡ് കാർ ഉയർന്നു. 83ാം മിനിറ്റിൽ എസ്പ്യാനോൾ താരം കബ്രെറക്ക് നേരെ റെഡ് ഉയർത്തിയെങ്കിലും വാർ പരിശോധനയിൽ കാർഡ് പിൻവലിക്കുകയായിരുന്നു.
ലാ ലിഗയിൽ റയൽ മഡ്രിഡിനു ഒരു പോയിന്റ് പിറകിൽ രണ്ടാമതുള്ള ബാഴ്സക്ക് ജയിക്കാനായാൽ വീണ്ടും തലപ്പത്തെത്താമായിരുന്നു സമനിലയിലൂടെ ഈ അവസരമാണ് ബാഴ്സ കളഞ്ഞത്. ലോകകപ്പിനിടെ മൂന്ന് മത്സരങ്ങളിൽ വിലക്ക് നേരിട്ട ലെവൻഡോവസ്കി കോടതി വിധിയിലൂടെ ബാഴ്സക്കായി കളിക്കാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.