ബാഴ്സലോണ: ആദ്യ പാദത്തിൽ രണ്ടു ഗോളുകൾക്ക് വീണുപോയ ക്ഷീണം രണ്ടാം പാദത്തിന്‍റെ എക്സ്ട്രാ ടൈമിൽ തീർത്ത് കറ്റാലൻ കരുത്തരായ ബാഴ്സലോണ കോപ ഡെൽ റെ ഫൈനലിൽ. ഉടനീളം നാടകീയത മുറ്റിനിന്ന രണ്ടാം പാദ മത്സരത്തിൽ മൂന്നു ഗോളുകൾ സെവിയ്യ വലയിൽ അടിച്ചുകയറ്റിയാണ് കാത്തിരുന്ന വമ്പൻ പോരാട്ടത്തിലേക്ക് മെസ്സി സംഘം ടിക്കറ്റെടുത്തത്.
12ാം മിനിറ്റിൽ ഉസ്മാനെ ഡെംബലെയാണ് ആദ്യ ഗോളുമായി ബാഴ്സക്ക് തിരിച്ചുവരവിന് വഴിയൊരുക്കിയത്. ഇഞ്ചുറി സമയത്ത് പിക്വെ നേടിയ രണ്ടാം ഗോൾ ശരാശരി 2-2ൽ എത്തിച്ചേതാടെ കളി എക്സ്ട്രാ ടൈമിലേക്ക്. 95ാം മിനിറ്റിൽ ബ്രെത്വെയ്റ്റ് ഡൈവിങ് ഹെഡറിൽ നേടിയ ഗോൾ ബാഴ്സ സ്വപ്നങ്ങൾ കലാശപ്പോരിലെത്തിച്ചു. അതിനു മുമ്പ് സെവിയ്യക്കനുകൂലമായി ലഭിച്ച പെനാൽറ്റി ലുകാസ് ഒകാംപോസ് പാഴാക്കിയത് തിരിച്ചടിയായി.
റെക്കോഡായ 31ാം കിങ്സ് കപ് കിരീടം ലക്ഷ്യമിടുന്ന ബാഴ്സക്ക് അത്ലറ്റിക് ബിൽബാവോ- ലെവാന്‍റെ മത്സരത്തിലെ വിജയികളാകും എതിരാളികൾ. ഒന്നാം പാദത്തിൽ ഇരു ടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു.
ബാഴ്സ പ്രഡിഡന്‍റ് മരിയ ബർതോമ്യോ അറസ്റ്റിലാകുകയും നൗ കാമ്പിൽ റെയ്ഡ് നടക്കുകയും ചെയ്തതോടെ ബാഴ്സ ക്യാമ്പിൽ സമ്മർദം സ്വാഭാവികമായിരുന്നുവെങ്കിലും ഒട്ടും പ്രകടമാക്കാതെയായിരുന്നു കരുത്തരായ സെവിയ്യക്കെതിരായ രണ്ടാം പാദ പോരാട്ടം. ഡെംബലെ നൽകിയ ഒരു ഗോൾ ലീഡ് തിരിച്ചുപിടിക്കാൻ ലഭിച്ച അവസരം സെവിയ്യ പനാൽറ്റി ഗോളാക്കി മാറ്റിയിരുന്നുെവങ്കിൽ നഷ്ടമാകുമായിരുന്നു. പക്ഷേ, അസാമാന്യ മിടുക്കോടെ ടെർ സ്റ്റീഗൻ പെനാൽറ്റി കുത്തിയകറ്റിയതിനു പിന്നാലെ പിക്വെയുടെ രണ്ടാം ഗോളെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.