ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോൾ കരുത്തിൽ വലൻസിയക്കെതിരെ ജയം നേടി ബാഴ്സലോണ. ഇതോടെ സ്പാനിഷ് ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ ജയം കുറിച്ച് ബാഴ്സ വരവറിയിച്ചു. പുതിയ കോച്ച് ഹാൻസി ഫ്ലിക്കിനും ജയത്തോടെ സീസൺ തുടങ്ങാനായി.
വലൻസിയയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. 44ാം മിനിറ്റിൽ ഡിയഗോ ലോപ്പസ് നൽകിയ മനോഹരമായ പാസിൽ നിന്ന് ഹ്യുഗോ ഡുറോയാണ് ഗോൾ കണ്ടെത്തിയത്. വാർ പരിശോധനക്കൊടുവിലാണ് ഗോൾ അനുവദിച്ചത്. രണ്ട് മിനിറ്റിന് ശേഷം വലൻസിയ വീണ്ടും ഗോൾ നേടുമെന്ന് തോന്നിച്ചു.
എന്നാൽ, ഡ്യൂറോയുടെ മുന്നേറ്റം ബാഴ്സലോണ ഡിഫൻഡർ പോ കുബാർസി തടഞ്ഞു. ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ള ബാഴ്സലോണ സമനില പിടിച്ചു. ലമീൻ യമാൽ നൽകിയ പാസിൽ നിന്നും ലെവൻഡോവ്സ്കിയാണ് ഗോൾ കണ്ടെത്തിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ബാഴ്സലോണ മത്സരത്തിൽ ലീഡെടുത്തു. റാഫീന്യയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലെവൻഡോവ്സ്കി വലയിലെത്തിച്ചതോടെയായിരുന്നു ബാഴ്സയുടെ മുന്നേറ്റം. പിന്നീട് കാര്യമായ ഗോളവസരങ്ങളൊന്നും തുറന്നെടുക്കാൻ വലൻസിയക്ക് സാധിച്ചതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.