ഡച്ച് സ്ട്രൈക്കർ മെംഫിസ് ഡീപേയെ ടീം വിടാൻ അനുവദിച്ച് ബാഴ്സലോണ. 30 ലക്ഷം ഡോളറിന് 2025 വരെ ലാ ലിഗയിലെ അറ്റ്ലറ്റികോ മഡ്രിഡിനു വേണ്ടിയാകും താരം ഇനി ബൂട്ടണിയുക.
അടുത്തിടെയായി കറ്റാലൻമാർക്കൊപ്പം ആദ്യ ഇലവനിൽ ഇടം കണ്ടെത്താൻ വിഷമിച്ച ഡീപെ ടീം വിടുന്നുവെന്ന അഭ്യൂഹങ്ങൾ ശരിവെച്ചാണ് വ്യാഴാഴ്ച രാവിലെ വാർത്ത പുറത്തുവന്നത്. കഴിഞ്ഞ ഒക്ടോബറിൽ തുടക്ക് പരിക്കേറ്റ് വിശ്രമത്തിലായ ശേഷമാണ് ബാഴ്സ നിരയിൽ അവസരം കുറഞ്ഞത്. പിന്നീട് നാലു കളികളിൽ മാത്രമായിരുന്നു ഇറങ്ങിയത്. ഒരു ഗോളും നേടി.
നിലവിലെ ട്രാൻസ്ഫർ ജാലകം തുറക്കുന്നതിന് മുന്നേ താരം ടീം വിടാൻ താൽപര്യമറിയിച്ച് രംഗത്തുണ്ടായിരുന്നെങ്കിലും ബാഴ്സ ഉയർന്ന തുക ആവശ്യപ്പെട്ടതോടെ അറ്റ്ലറ്റികോ പിൻമാറി. പിന്നാലെ നടന്ന ഒത്തുതീർപുകൾക്കൊടുവിലാണ് ക്ലബുമാറ്റം.
ലിയോണിൽന്ന് 2021ലാണ് ഡീപെ ബാഴ്സയിലെത്തിയത്. കഴിഞ്ഞ സീസണിൽ 38 കളികളിൽ ക്ലബിനായി 13 ഗോളുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.