'മെസ്സിയുമായി യാതൊരു പ്രശ്​നവുമില്ല'; അമ്മാവ​േൻറയും മുൻ ഏജൻറി​​േൻറയും വാദം തള്ളി ഗ്രീസ്​മാൻ

ബാഴ്​സലോണ: സൂപ്പർ താരം ലയണൽ മെസ്സിയുമായി പ്രശ്​നങ്ങളില്ലെന്ന്​ ബാഴ്​സലോണ സ്​ട്രൈക്കർ അ​േൻറായിൻ ഗ്രീസ്​മാൻ. ബാഴ്​സയിലെ മെസ്സിയുടെ ഭീകരവാഴ്​ചക്കിടയിൽ ഗ്രീസ്​മാ​െൻറ ജീവിതം ബുദ്ധിമുട്ടിലാണെന്ന് മുൻ ഏജൻറ്​ എറിക്​ ഓൽഹട്​സ്​ ഈ മാസം അഭിപ്രായ പ്രകടനം നടത്തിയതിന്​ പിന്നാലെയാണ്​ താരത്തി​െൻറ പ്രതികരണം. മെസ്സിയുടെ കീഴിൽ കളിക്കുവോളം ​ഗ്രീസ്​മാന്​ ഒന്നും നേടാനാകില്ലെന്ന്​ താരത്തി​െൻറ അമ്മാവനും പ്രതികരിച്ചിരുന്നു.

''എ​െൻറ ഏജൻറ്​ എ​െൻറ സഹോദരിയാണ്​. അവളൊന്നും പറഞ്ഞിട്ടില്ല. എ​െൻറ മാതാപിതാക്കളും ഒന്നും പറഞ്ഞിട്ടില്ല. എറിക്​ (മുൻ ഏജൻറ്​) ഒരു അഭിപ്രായം പറഞ്ഞത് എനിക്കും മെസ്സിക്കുമിടയിലുള്ള ബന്ധത്തെക്കുറിച്ച്​ ​ ഒരു പാട്​ തെറ്റിദ്ധാരണകളുണ്ടാക്കി. എനിക്ക്​ ഒരു പാട്​ ബഹുമാനമുണ്ടെന്ന്​ മെസ്സിക്കറിയാം. ഞാനദ്ദേഹത്തിൽ നിന്ന്​ ഒരുപാട്​ പഠിച്ചു.

എ​െൻറ അമ്മാവന്​ ഫുട്​ബാളിനെക്കുറിച്ച്​ ഒന്നുമറിയില്ല. അവരുമായി എനിക്ക്​ യാതൊരു ബന്ധവുമില്ലെന്ന്​ മെസ്സിയോട്​ ഞാൻ പറഞ്ഞിട്ടുണ്ട്​'' -ഗ്രീസ്​മാൻ പ്രതികരിച്ചു.

ബാഴ്​സലോണയിൽ നടക്കുന്ന എല്ലാ പ്രശ്​നങ്ങൾക്കും കാരണം താനാണെന്ന തരത്തിലുള്ള പ്രതികരണങ്ങളി​ൽ മെസ്സി അസ്വസ്ഥനാണെന്നാണ്​ വിവരം. 

Tags:    
News Summary - Barcelona star Antoine Greizmann denies rift with Lionel Messi: Leo knows I have a lot of respect for him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.