ബർലിൻ: ഒന്നാം സ്ഥാനത്ത് തുടരുന്ന ബയർ ലെവർകൂസനും ഒരു പതിറ്റാണ്ടിലേറെയായി കൈവശംവെക്കുന്ന ചാമ്പ്യൻപട്ടം വീണ്ടും പിടിക്കാനൊരുങ്ങുന്ന ബയേൺ മ്യൂണിക്കിനും ജയം നേടിയതോടെ ബുണ്ടസ് ലിഗയിൽ കിരീട പോരാട്ടം കനക്കുന്നു. ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ഇരു ടീമുകളും തമ്മിലെ പോയന്റ് അകലം ഇപ്പോൾ രണ്ട് മാത്രമാണ്.
സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ൻ വീണ്ടും വലകുലുക്കിയ ദിനത്തിൽ ബൊറൂസിയ മോൻചെൻഗ്ലാഡ്ബാഹിനെതിരെ 3-1നായിരുന്നു ബയേൺ വിജയം. പാവ്ലോവിച്, ഡി ലൈറ്റ് എന്നിവർ മറ്റു ഗോളുകൾ കണ്ടെത്തിയപ്പോൾ മോൻചെൻഗ്ലാഡ്ബാഹിനായി എൽവെഡി വലകുലുക്കി. 14 കളികളിൽ 20 ഗോളുമായി നേരത്തേ ജർമൻ ലീഗിലെ റെക്കോഡുകൾ പഴങ്കഥയാക്കിയ ഹാരി കെയ്ൻ നിലവിൽ 24 ഗോളുകളുമായി സ്കോറർമാരുടെ പട്ടികയിൽ മുന്നിലാണ്.
ടോട്ടൻഹാമിനൊപ്പം ഇതുവരെയും ഒഴിഞ്ഞുനിന്ന കിരീടനേട്ടം ഇത്തവണ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം. രണ്ടാമത്തെ മത്സരത്തിൽ നഥാൻ ടെല്ല നേടിയ ഗോളുകളിൽ ഡാംസ്റ്റാഡ്റ്റിനെതിരെ 2-0ത്തിനായിരുന്നു ലെവർകൂസൻ ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.