മ്യൂണിക്: ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിൽ മ്യൂണികിലേക്ക് വിമാനം കയറുേമ്പാൾ തന്നെ ചെൽസി പുറത്താവൽ ഉറപ്പിച്ചതാണ്. ബയേണിനു മുന്നിൽ ആദ്യ പാദത്തിലെ 3-0 എന്ന സ്കോർ മറികടക്കാനാവില്ലെന്ന് എല്ലാ ഫുട്ബാൾ പണ്ഡിറ്റുകളും വിധി എഴുതിയിരുന്നു. എത്രഗോളിന് തോൽക്കുമെന്ന് മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്. ഒടുവിൽ പ്രതീക്ഷിച്ചത് സംഭവിച്ചു. രണ്ടാം പാദത്തിൽ 4-1ന് ചെൽസിയെ കെട്ടുകെട്ടിച്ച് ബയേൺ ക്വാർട്ടർ പ്രവേശനം ഗംഭീരമാക്കി.
രണ്ടു ഗോളും രണ്ടു അസിസ്റ്റൻറുമായി സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കിയാണ് ചെൽസിയുടെ കഥ കഴിക്കാനായി മുന്നിൽ നിന്നത്.
ആദ്യ പാദത്തിലും (ഒരു ഗോളും രണ്ടു അസിസ്റ്റും) ലെവൻ തന്നെയായയിരുന്നു ചെൽസി പ്രതിരോധ കോട്ട തകർത്തത്. ഇതോടെ ഇരു പാദങ്ങളിലുമായി 7-1 നാണ് ചെൽസിയുടെ ജയം.ബയേണിനായി റോബർട്ട് ലെവൻഡോവ്സ്കി 10 (പൊനാൽറ്റി), 83 മിനിറ്റുകളിലായിരുന്നു ഗോൾ നേടിയത്. ഇവാൻ പെരിസിച്ചും(24), കൊറൻറി ടൊളീസോയുമാണ് (76) മറ്റു സ്കോറർമാർ. ചെൽസിയുടെ ആശ്വാസ ഗോൾ നേടിയത് ടാമ്മി അബ്രഹാമാണ് (44).
സീസണിൽ ലെവൻഡോവ്സ്കിയുടെ ആകെ 53ാം ഗോളാണിത്. ചാമ്പ്യൻസ് ലീഗിൽ 13 ഗോളുമായി ടോപ് സ്കോറർ പട്ടികയിലും താരം ഒന്നാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.