മ്യൂണിക്: ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിന് ശേഷം ഡ്രസ്സിങ് റൂമിൽ സഹതാരമായ ലെറോയ് സാനേയുമായി അടിപിടിയിലേർപ്പെട്ട സ്ട്രൈക്കർ സാദിയോ മാനേക്കെതിരെ നടപടിയുമായി ബയേൺ മ്യൂണിക്.
ബുണ്ടസ് ലിഗയിൽ ശനിയാഴ്ച ഹോഫെൻഹെയ്മിനെതിരെ നടക്കുന്ന കളിയിൽനിന്ന് മാനേയെ വിലക്കിയ ക്ലബ്, താരത്തിന് പിഴ ചുമത്താനും തീരുമാനിച്ചു. മത്സരം നടക്കുമ്പോൾ ഗ്രൗണ്ടിൽ ഇരുവരും വാഗ്വാദത്തിലേർപ്പെട്ടിരുന്നു. ഡ്രസ്സിങ് റൂമിലെത്തിയ ശേഷവും ഇത് തുടർന്നു. സാനേയെ മാനേ മുഖത്തടിച്ചതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.